വനത്തിൽ ധ്യാനത്തിലിരുന്ന ബുദ്ധ സന്യാസിയെ പുലി കടിച്ചുകൊന്നു
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിലെ രാംദേഗി വനത്തിൽ ധ്യാനത്തിലിരുന്ന ബുദ്ധ സന്യാസിയെ പുലി കടിച്ചുകൊന്നു. പുള്ളിപ്പു ലികളുടെ സംരക്ഷണ കേന്ദ്രമായ വനത്തിലാണ് രാഹുൽ വാൽകെ ബോധി എന്ന ബുദ്ധ സന്യാസി കൊല്ലപ്പെട്ടത്. ഇൗ മാസം അഞ്ചാം ത വണയാണ് ഇവിടെ ഇത്തരത്തിൽ ആക്രമണമുണ്ടാവുന്നത്.
പ്രഭാത പ്രാർഥനയുടെ ഭാഗമായി ഉൾക്കാട്ടിലുള്ള മരത്തിന് കീഴിൽ ധ്യാനത്തിലിരുന്നതായിരുന്നു 35കാരനായ രാഹുൽ ബോധി. അവിടേക്ക് വന്ന പുലി സന്യാസിയെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. അദ്ദേഹത്തിെൻറ കൂടെ ധ്യാനം ചെയ്യുകയായിരുന്ന മറ്റ് രണ്ട് പേർ ഒാടിരക്ഷപ്പെട്ട് പൊലീസിൽ വിവരം അറിയിച്ചെങ്കിലും തുടർന്ന് നടത്തിയ തിരച്ചിലിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ മൃതദേഹം ലഭിക്കുകയായിരുന്നു.
ബുദ്ധ സന്യാസികൾ വനത്തിന് സമീപം വാർഷിക പ്രാർഥനാ കോൺഫറൻസിന് എത്തിയതായിരുന്നുവെന്നും ഉൾക്കാടുകളിലേക്ക് പോകാൻ പാടില്ലെന്ന നിർദേശം വകവെക്കാത്തതിനാലാണ് അപകടം സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു.
രാഹുൽ ബോധി ആക്രമിക്കപ്പെട്ട സ്ഥലത്ത് നിന്നും കുറച്ചുമാറിയാണ് മൃതദേഹം ലഭിച്ചത്. സന്യാസിയെ ക്രൂരമായി ആക്രമിച്ചതിന് ശേഷം പുലി ശരീരം വലിച്ചുകൊണ്ടുപോവാൻ ശ്രമിച്ചെന്നും അതിനാലാണ് ആഴത്തിലുള്ള മുറിവേറ്റതെന്നും പൊലീസ് അഭിപ്രായപ്പെട്ടു.
മുംബൈയിൽ നിന്ന് പടിഞ്ഞാറ് 835 കിലോമീറ്റർ അകലെയാണ് രാംദേഗി വനം. പുള്ളിപ്പുലികളുടെയും കടുവകളുടെയും സംരക്ഷണ കേന്ദ്രമായ ഇവിടം നിരന്തരം വന്യജീവി ആക്രമണങ്ങൾ നടക്കുന്ന വനം കൂടിയാണ്. കഴിഞ്ഞ ആഴ്ചകളിലായി നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
