ട്രെയിനിൽ യാത്ര ചെയ്യവെ യുവതിക്ക് പ്രസവവേദന; സഹായവുമായി മെഡിക്കൽ വിദ്യാർഥിനി
text_fieldsഅങ്കപ്പള്ളി: സെക്കന്തരാബാദ് തുരന്തോ എക്‌സ്പ്രസിൽ യാത്ര ചെയ്ത ഗർഭിണിയായ യുവതി ട്രെയ്നിൽ കുഞ്ഞിന് ജന്മം നൽകി. യാത്രക്കിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് സഹായമായത് ട്രെയിനിലെ സഹയാത്രക്കാരിയായ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയാണ്.
ചൊവ്വാഴ്ചയാണ് സംഭവം. ട്രെയിൻ അനകപ്പള്ളി സ്റ്റേഷനിൽ എത്താനിരിക്കെയാണ് ശ്രീകാകുളം സ്വദേശിനിയായ ഗർഭിണിക്ക് പ്രസവ വേദന അനുഭവപ്പെട്ട് തുടങ്ങിയത്. ഇത് കണ്ട് അതേ കോച്ചിലെ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥി യുവതിയെ സഹായിക്കുകയായിരുന്നു.
വിദ്യാർഥിയുടെ സഹായത്തോടെ യുവതി ഉടൻ തന്നെ ട്രെയിനിനകത്ത് കുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി കുടുംബം പിന്നീട് അറിയിച്ചു. യാത്രക്കിടെ കുഞ്ഞിന് ജന്മം നൽകാൻ യുവതിയെ സഹായിച്ചതിന് വിദ്യാർഥിയോട് കടപ്പെട്ടിരിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. ട്രെയിൻ അനകപ്പള്ളി സ്റ്റേഷനിൽ നിർത്തിയപ്പോൾ സഹയാത്രികരും കുടുംബാംഗങ്ങളും ചേർന്ന് ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

