Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെഡിക്കൽ പി.ജി...

മെഡിക്കൽ പി.ജി ഒഴിവുകള്‍; വിദ്യാര്‍ഥികളുടെ ജീവിതംവെച്ച് കളിക്കരുതെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel
Listen to this Article

ന്യൂ​ഡ​ല്‍ഹി: നീറ്റ് മെ​ഡി​ക്ക​ൽ പി.​ജി സീ​റ്റു​ക​ള്‍ ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​തി​ൽ മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ്​ ക​മ്മി​റ്റി​ക്ക് (എം.​സി.​സി)​ സു​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. എം.​സി.​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യും ജീ​വി​ത​വും​വെ​ച്ച് ക​ളി​ക്കു​ക​യാ​ണെ​ന്ന്​ ജ​സ്റ്റി​സ്​ എം.​ആ​ര്‍. ഷാ, ​ജ​സ്റ്റി​സ്​ അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ അ​വ​ധി​ക്കാ​ല ബെ​ഞ്ച് കു​റ്റ​പ്പെ​ടു​ത്തി. അ​ഖി​ലേ​ന്ത്യാ ക്വോ​ട്ട​യി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നാ​യി പ്ര​ത്യേ​ക കൗ​ണ്‍സ​ലി​ങ്​ ന​ട​ത്ത​ണ​മെ​ന്നും കോ​ട​തി നി​ര്‍ദേ​ശി​ച്ചു.

1456 സീ​റ്റു​ക​ളാ​ണ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് അ​ത്ര​യും ഡോ​ക്ട​ര്‍മാ​രു​ടെ കു​റ​വു​ള്ള​താ​യി ഇ​തി​ല്‍നി​ന്ന്​ വ്യ​ക്ത​മാ​കു​ന്ന​താ​യി ബെ​ഞ്ച്​ ചൂ​ണ്ടി​ക്കാ​ട്ടി. സീ​റ്റു​ക​ളി​ലെ അ​നി​ശ്ചി​ത​ത്വം നീ​ണ്ടു​പോ​കു​ന്ന​ത് മാ​താ​പി​താ​ക്ക​ളെ​യും വി​ദ്യാ​ര്‍ഥി​ക​ളെ​യും ഒ​രു​പോ​ലെ സ​മ്മ​ര്‍ദ​ത്തി​ലാ​ക്കും. രാ​ജ്യ​ത്ത് ഇ​ത്ര​യ​ധി​കം ഡോ​ക്ട​ര്‍മാ​രെ​യും സൂ​പ്പ​ര്‍ സ്‌​പെ​ഷ​ലി​സ്റ്റു​ക​ളെ​യും ആ​വ​ശ്യ​മു​ള്ള സ​മ​യ​ത്ത് സീ​റ്റ് ഒ​ഴി​ച്ചി​ട്ട് എ​ന്ത് നേ​ടാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. എം.​സി.​സി​യി​ൽ​നി​ന്ന് വി​ശ​ദ സ​ത്യ​വാ​ങ്​​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ട കോ​ട​തി കേ​സി​ല്‍ വാ​ദം കേ​ൾ​ക്കു​ന്ന​ത്​ വ്യാ​ഴാ​ഴ്ച​യും തു​ട​രും. 2022 നീ​റ്റ് പി.​ജി കൗ​ണ്‍സ​ലി​ങ്​ വൈ​കി​യ​താ​ണ്​ നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മെ​ന്നാ​ണ് എം.​സി.​സി​യു​ടെ വി​ശ​ദീ​ക​ര​ണം. നീ​റ്റ്​ പി.​ജി അ​ഖി​ലേ​ന്ത്യാ ക്വോ​ട്ട​യി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​ത്യ​ക കൗ​ൺ​സ​ലി​ങ് ന​ട​ത്താ​ന്‍ നി​ര്‍ദേ​ശം ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ 23 ഡോ​ക്ട​ര്‍മാ​രാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBBSMedical PGmedical course
News Summary - Medical PG vacancies; Supreme Court rules not to play with students' lives
Next Story