Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ മെഡിക്കൽ...

യു.പിയിൽ മെഡിക്കൽ കോളജ്​ ഡോക്​ടറെ വകുപ്പ്​ മേധാവി പീഡിപ്പിച്ചതായി പരാതി

text_fields
bookmark_border
യു.പിയിൽ മെഡിക്കൽ കോളജ്​ ഡോക്​ടറെ വകുപ്പ്​ മേധാവി പീഡിപ്പിച്ചതായി പരാതി
cancel

മീററ്റ്​: ഉത്തർപ്രദേശിലെ മീററ്റിൽ മെഡിക്കൽ കോളജ്​ ഡോക്​ടറെ വകുപ്പ്​ മേധാവി പീഡിപ്പിച്ചതായി പരാതി. ലാല ലജ്​പത്​ റോയ്​ മെമ്മോറിയൽ മെഡിക്കൽ കോളജിലാണ്​ സംഭവം. ഇ.എൻ.ടി വിഭാഗത്തി​​െൻറ തലവൻ ഡോ.കപിലാണ്​​ ജൂനിയർ റസിഡൻറ്​ ഡോക്​ടറെ പീഡിപ്പിച്ചത്​. സംഭവത്തെ തുടർന്ന്​ മെഡിക്കൽ കോളജ്​ ക്യാമ്പസിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു.

ഇ.എൻ.ടി തലവൻ ഡോ.കപിലിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന്​ പൊലീസ്​ സ്ഥിരീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു. ഗുരുതരമായ ആരോപണങ്ങളാണ്​ ഡോ.കപിലിനെതിരെ ഉയർന്നിരിക്കുന്നതെന്ന്​ റെസിഡൻറ്​ ഡോക്​ടേഴ്​സ്​ അസോസിയേഷൻ മുൻ പ്രസിഡൻറ്​ സ​ങ്കേത്​ ത്യാഗി പറഞ്ഞു. മെഡിക്കൽ കോളജ്​ അധികൃതർ ശക്​തമായ നടപടിയെടുക്കുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വകുപ്പ്​ മേധാവിക്കെതിരെ ശക്​തമായ പ്രതിഷേധമാണ്​ മെഡിക്കൽ കോളജിൽ ഉയർന്നത്​. മെഡിക്കൽ വിദ്യാർഥികൾ പ്രിൻസിപ്പലി​​െൻറ ഓഫീസിലേക്ക്​ മാർച്ച്​ നടത്തി. വകുപ്പുതലത്തിൽ ഡോ.കപിലിനെതിരെ നടപടി സ്വീകരിക്കണമെന്നാണ്​ വിദ്യാർഥികളുടെ ആവശ്യം.

Show Full Article
TAGS:meerut rape case up india news malayalam news 
News Summary - Medical college doctor alleges rape-India news
Next Story