Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമീഡിയവൺ വിലക്ക്​:...

മീഡിയവൺ വിലക്ക്​: അപ്പീൽ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു

text_fields
bookmark_border
media one
cancel

ന്യൂഡൽഹി: മീഡിയവൺ ചാനലിന്​ സംപ്രേഷണ വിലക്ക്​ ഏർപ്പെടുത്തിയ കേ​ന്ദ്ര സർക്കാർ നടപടി ശരിവെച്ച കേരള ഹൈകോടതി വിധിക്കെതിരെ 'മാധ്യമം ബ്രോഡ്​കാസ്റ്റിങ്​ ലിമിറ്റഡ്​' സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.

വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി വെച്ച കേസിൽ കക്ഷിയായ തങ്ങളെ അറിയിക്കാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന്​ അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകൾ വിളിച്ചുവരുത്തി അതിന്‍റെ അടിസ്ഥാനത്തിൽ കേരള ഹൈകോടതി ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ചത്​ നിയമവിരുദ്ധമാ​ണെന്ന വാദമാണ്​ മീഡിയാവൺ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്​. ദേശ സുരക്ഷ ഫ്രീ പാസായി കരുതാനാവില്ലെന്ന 'പെഗസസ്'​ കേസിലെ സുപ്രീംകോടതി നിലപാട്​ ചൂണ്ടിക്കാണിക്കുന്ന മീഡിയാവൺ ഹൈകോടതി വിധിയിലെ 46ാം ഖണ്ഡികയിലെ വെളിപ്പെടുത്തൽ അപ്പീലിൽ എടുത്തുപറഞ്ഞിട്ടുണ്ട്​. കഴിഞ്ഞ മാസം പത്തിന്​ ഇരുഭാഗവും വാദം തീർത്ത്​ വിധി പറയാൻ മാറ്റിവെച്ച കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട്​ അത്തരമൊരു ഉത്തരവ്​ ഇറക്കാൻ ഡിവിഷൻ ബെഞ്ചിന്​ അവസരം കിട്ടിയിട്ടില്ല.

ഹരജിക്കാരായ മീഡിയവൺ അതറിഞ്ഞിട്ടുമില്ല. ഈ നിർദേശത്തെ കുറിച്ചും കേ​ന്ദ്രം ഹാജരാക്കിയ ഫയലിനെ കുറിച്ചും മീഡിയവണിന്​ ഒരറിവുമില്ല. അതിനാൽ സുരക്ഷാ ക്ലിയറൻസ്​ നൽകാത്തതിന്‍റെ കാരണമെന്താണെന്ന്​ അറിയാതെ ചാനലിന്​ സ്വന്തം ഭാഗം പ്രതിരോധിക്കാനാവില്ല എന്നും ഹരജിയിൽ ബോധിപ്പിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOne ban
News Summary - MediaOne ban: Appeal accepted by SupremeCourt
Next Story