പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടയാളെ ഭീകരവാദിയാക്കി മാധ്യമപ്രചാരണം
text_fieldsശ്രീനഗറിലെ ലാൽ ചൗകിൽ റോഡരികിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ സൈനികർ
ജമ്മു: പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടയാളെ ഭീകരവാദിയാക്കി മാധ്യമങ്ങളിൽ പ്രചാരണം. പൂഞ്ച് ജില്ലയിൽ കൊല്ലപ്പെട്ട പ്രദേശത്തെ മതനേതാവായ മൗലാന ഇഖ്ബാലിെന കുറിച്ചാണ് വ്യാജവാർത്ത പ്രചരിപ്പിച്ചത്. ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിൽ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരൻ എന്ന പേരിലായിരുന്നു പ്രചാരണം. ഇത് അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജമ്മു-കശ്മീർ പൊലീസ് പറഞ്ഞു.
തെഹ്സിലിലെ ബൈല ഗ്രാമവാസിയായ മൗലാന ഇഖ്ബാൽ പ്രദേശത്തെ ബഹുമാനിക്കപ്പെടുന്ന മതനേതാവാണ്. അദ്ദേഹത്തിന് ഭീകരസംഘടനകളുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് പറഞ്ഞു. പൂഞ്ചിലെ സിയ-ഉൽ-ഉലൂം മദ്റസയിൽ പാക് ഷെൽ പതിച്ചാണ് ഇഖ്ബാൽ കൊല്ലപ്പെട്ടത്.
ജില്ലയിലെ ഗുരുദ്വാരയും ക്ഷേത്രവും പാക് നടത്തിയ വെടിവെപ്പിൽ തകർന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

