Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം ഭീ​ഷ​ണി​യി​ൽ

text_fields
bookmark_border
media-34
cancel

വി​യ​ന: ലോ​ക വ്യാ​പ​ക​മാ​യി വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്​ മാ​ധ്യ​മ​ങ്ങ​ളെ​ന്ന്​ ആ​ഗോ​ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ​ പ്ര​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ (ഐ.​പി.​ഐ). വി​യ​ന ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണി​ത്. മാ​ധ്യ​മ​ങ്ങ​ളു​ടെ നാ​വ​രി​യാ​ൻ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള എ​ല്ലാ സ​ർ​ക്കാ​റു​ക​ളും പു​തി​യ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ്​ മു​ത​ൽ ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 55 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ഐ.​പി.​ഐ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബം​ഗ്ലാ​ദേ​ശി​ൽ പു​തു​താ​യി കൊ​ണ്ടു​വ​ന്ന ഡി​ജി​റ്റ​ൽ സു​ര​ക്ഷ നി​യ​മം ലം​ഘി​ക്കു​ന്ന മാ​ധ്യ​മ​​പ്ര​വ​ർ​ത്ത​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ ജീ​വ​പ​ര്യ​ന്തം ത​ട​വാ​ണ്. തു​ർ​ക്കി​യാ​ണ്​ ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ജ​യി​ലി​ല​ട​ച്ച രാ​ജ്യം. ഐ.​പി.​ഐ എ​ക്​​സി​ക്യൂ​ട്ടി​വ്​ ബോ​ർ​ഡ്​ അം​ഗം ക​ദ്​​രി ഗു​ർ​സെ​ൽ ഉ​ൾ​പ്പെ​ടെ 139 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ്​ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്.

സ​ർ​ക്കാ​റി​നെ​തി​രെ വാ​ർ​ത്ത​യെ​ഴു​തി​യാ​ൽ പാ​കി​സ്​​താ​നി​ൽ പ​ത്ര​ങ്ങ​ളു​ടെ പ​ര​സ്യം റ​ദ്ദാ​ക്കു​ക​യാ​ണ്​ ശി​ക്ഷാ​ന​ട​പ​ടി​ക​ളി​ൽ ആ​ദ്യം. പാ​കി​സ്​​താ​നി​ൽ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള ഡോ​ൺ പ​ത്രം ഇ​ത്ത​ര​​ത്തി​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ക​യാ​ണി​പ്പോ​ൾ. രാ​ജ്യ​േ​ദ്രാ​ഹ​ക്കു​റ്റം ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച സി​റി​ൽ അ​ൽ​മെ​യ്​​ദ​യെ​പ്പോ​ലു​ള്ള മാ​ധ്യ​മ​​പ്ര​വ​ർ​ത്ത​ക​രെ​യും വ്യ​ക്​​തി​പ​ര​മാ​യി വേ​ട്ട​യാ​ടു​ന്ന​തി​ന്​ പു​റ​മെ​യാ​ണി​ത്.
മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​കു​ന്ന​തി​​െൻറ മ​റ്റൊ​രു ഇ​ര​യാ​ണ്​ വി​ക്കി​ലീ​ക്​​സ്​ സ്​​ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജ്. ഇ​റാ​ഖി​ൽ യു.​എ​സ്​ സൈ​നി​ക​നീ​ക്ക​ത്തി​​െൻറ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പു​റ​ത്തു​വി​ട്ട​തി​നാ​ണ്​ യു.​എ​സ്​ അ​സാ​ൻ​ജി​നെ ശി​ക്ഷി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ബ്രി​ട്ട​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​ടി​ച്ച​മ​ർ​ത്താ​ൻ നി​യ​മം കൊ​ണ്ടു​വ​രാ​നൊ​രു​ങ്ങു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediamedia freedomworld newsmalayalam news
News Summary - Media Freedom-World news
Next Story