ലണ്ടൻ: മാധ്യമപ്രവർത്തനം പുതിയ വെല്ലുവിളികൾ നേരിടുന്നതിനിടെ ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യ ദിനം. 1993ലാണ് യു.എൻ ആദ്യമായി മേയ് മൂന്നിന് മാധ്യമസ്വാതന്ത്ര്യത്തിന് പ്രത്യേക ദിനം പ്രഖ്യാപിക്കുന്നത്. സർക്കാറുകൾ മാധ്യമങ്ങൾക്ക് നൽകേണ്ട സ്വാതന്ത്ര്യവും അവകാശങ്ങളും ഒാർമിപ്പിച്ചും, 1991ൽ ആഫ്രിക്കയിലെ മാധ്യമപ്രവർത്തകർ വിൻഡ്ബീകിൽ നടത്തിയ പ്രഖ്യാപനത്തിെൻറ വാർഷികമായുമാണ് ദിനാചരണം. എന്നാൽ, ഒാരോ വർഷവും മാധ്യമപ്രവർത്തകർ തൊഴിലിനിടെ കൊല്ലപ്പെടുന്നതും ജയിലിലടക്കപ്പെടുന്നതും ആശങ്കയുളവാക്കുന്നു. കഴിഞ്ഞ വർഷം മാത്രം 260 മാധ്യമപ്രവർത്തകരാണ് തൊഴിൽ ചെയ്തതിെൻറ പേരിൽ ജയിലിലടക്കപ്പെട്ടത്. കഴിഞ്ഞ ദിവസം കാബൂളിൽ നടന്ന സ്ഫോടനത്തിൽ ഒമ്പത് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 9:10 AM GMT Updated On
date_range 2018-12-22T05:29:58+05:30ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം
text_fieldsNext Story