Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right150 എം.​പി​മാ​രെ...

150 എം.​പി​മാ​രെ പു​റ​ത്തി​ട്ട​തി​ൽ മാ​ധ്യ​മ​ങ്ങ​ളും മോ​ദി​ജി​യും മി​ണ്ടു​ന്നി​ല്ല​ -രാഹുൽ

text_fields
bookmark_border
Rahul Gandhi
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ താ​നെ​ടു​ത്ത വി​ഡി​യോ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​ത്തെ 150 എം.​പി​മാ​രെ പാ​ർ​ല​മെ​ന്റി​ൽ​നി​ന്ന് എ​ടു​ത്ത് പു​റ​ത്തി​ട്ട​തി​നെ കു​റി​ച്ച് ഒ​ന്നും മി​ണ്ടു​ന്നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി. പാ​ർ​ല​മെ​ന്റി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട എം.​പി​മാ​ർ​ക്ക് പ​റ​യാ​നു​ള്ള​തെ​ങ്കി​ലും ഒ​ന്ന് വാ​ർ​ത്ത​യാ​ക്കി​ക്കൂ​ടെ എ​ന്ന് മി​മി​ക്രി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​ത്തി​നാ​യി ചെ​ന്ന ​മാ​ധ്യ​മ​ങ്ങ​ളോ​ട് രാ​ഹു​ൽ ചോ​ദി​ച്ചു.

പാ​ർ​ല​മെ​ന്റ് ക​വാ​ട​ത്തി​ലെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ താ​ൻ പി​ടി​ച്ച വി​ഡി​യോ ത​ന്റെ പ​ക്ക​ലു​ണ്ടെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ എം.​പി​മാ​രു​ടെ സ​സ്​​പെ​ൻ​ഷ​നെ കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​രു ച​ർ​ച്ച​യും ന​ട​ക്കു​ന്നി​ല്ല. അ​ദാ​നി​യെ കു​റി​ച്ചും റ​ഫാ​ൽ ഇ​ട​പാ​ടി​നെ കു​റി​ച്ചും അ​തി​ന്റെ അ​ന്വേ​ഷ​ണ​ത്തെ കു​റി​ച്ചും ച​ർ​ച്ച​യൊ​ന്നു​മി​ല്ല. തൊ​ഴി​ലി​ല്ലാ​യ്മ​യെ കു​റി​ച്ച് ഒ​രു ച​ർ​ച്ച​യു​മി​ല്ല. മാ​ധ്യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​രേ ലൈ​നി​ൽ പോ​യാ​ലെ​ന്തു ചെ​യ്യു​മെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMediaSuspended MPsRahul Gandhi
News Summary - Media and Modi are Silent on MP Issue
Next Story