Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശുപത്രി തടവിൽ മേധാ...

ആശുപത്രി തടവിൽ മേധാ പട്​കർ, ഇന്ദോറിൽ കർഫ്യുവിന്​ തുല്ല്യം

text_fields
bookmark_border
meda-patkar
cancel

ഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോർ നഗരത്തിൽ ‘ബോംബേ ഹോസ്​പിറ്റലിനു മുന്നിൽ ഇപ്പോൾ കർഫ്യുവി​​െൻറ പ്രതീതിയാണ്​. എവിടെയും പൊലീസുകാർ നിറഞ്ഞു നിൽക്കുന്നു. ലാത്തിച്ചാർജോ ടിയർ ഗ്യാസ്​ പ്രയോഗമോ പോലും ആ ആശുപത്രിക്ക്​ മുന്നിൽ നടന്നേക്കുമെന്നു തോന്നുന്ന സന്നാഹങ്ങളോയൊണ്​ പൊലീസ്​ നിലകൊള്ളുന്നത്​.

ആശ​ുപത്രിക്കുള്ളിലേക്ക്​ കടക്കാൻ നഴ്​സുമാർ പോലും കടുത്ത പരിശോധനയ്​ക്ക്​ വിധേയമാകണം. കാരണം, ആ ആശുപത്രിക്കുള്ളിലാണ്​ കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ചിക്കൽദാ ഗ്രാമത്തിലെ സമരപ്പന്തലിൽനിന്ന്​ അറസ്​റ്റ്​ ചെയ്​ത നർമദ ബചാവോ ആന്ദോളൻ നേതാവ്​ മേധാ പട്​കറെ പ്രവേശിപ്പിച്ചിരിക്കുന്നത്​. 

‘ദീദീ..’ എന്ന വിളികളുമായി ആയിരങ്ങൾ ആശുപത്രിക്ക്​ പുറത്ത്​ തടിച്ചുകൂടിയിട്ടുണ്ട്​. കർഫ്യൂവിന്​ സമാനമായ അവസ്​ഥയാണ്​ ആശുപത്രിക്ക്​ സമീപമെന്ന്​ മേധയെ പിന്തുടർന്നെത്തിയ അനുയായികൾ പറയുന്നു. കേരളത്തിൽനിന്ന്​ വിദ്യാർഥികളടക്കം നിരവധിയാളുകളാണ്​ സമരത്തിൽ മേധാ പട്​കറിന്​ പിന്തുണയുമായി എത്തിയിരുന്നത്​. 

‘മതിയായ പുനരധിവാസം’ ഉറപ്പാക്കിയ ശേഷമേ നർമദയിലെ സർദാർ സരോവർ അണക്കെട്ടി​​െൻറ ജലനിരപ്പ്​ 138.68 മീറ്ററായി ഉയർത്താവൂ എന്ന്​ സുപ്രീം കോടതി പോലും നിർദേശിച്ചതാണ്​. എന്നാൽ, ​േകാടതി നിർദേശംപോലും കാറ്റിൽ പറത്തി പദ്ധതി പ്രദേശത്തുനിന്ന്​ ആയിരക്കണക്കിന്​ കുടുംബങ്ങളെ കുടിയിറക്കുന്നതിനെതിരെയാണ്​ കഴിഞ്ഞ 12 ദിവസമായി മധോ പട്​കറും മറ്റ്​ 11 പേരും നിരാഹാര സമരത്തിലായിരുന്നു.

ഇവരുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന്​ സമരം നിർത്തിക്കാൻ സർക്കാർ ഇടപെടണമെന്ന്​ ലോകത്തി​​െൻറ നാനാ ഭാഗങ്ങളിൽനിന്നും അഭ്യർത്ഥനകൾ ശക്​തമാകുന്നതിനിടയിൽ തിങ്കളാഴ്​ച വൈക​ുന്നേരം അഞ്ചു മണിയോടെ മേധയടക്കമുള്ള സമരക്കാരെ പൊലീസ്​ ബലമായി കസ്​റ്റഡിയിലെടുക്കുകയായിരുന്നു. ​
പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ച സമരക്കാർക്കുനേരെ ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുകയുണ്ടായി. ക്രിമിനലുകളോടെന്ന പോലെയാണ്​ തങ്ങളോട്​ പൊലീസ്​ പെരുമാറിയതെന്ന്​ സമരക്കാർ പറയുന്നു. ക്രൂരമായി പൊലീസ്​ മർദ്ദിച്ചതായും അവർ പറയുന്നു.

ആശുപ​ത്രിയിലാണെങ്കിലും മേധയെ തടങ്കലിൽ എന്നപോലെയാണ്​ പാർപ്പിച്ചിരിക്കുന്നത്​. മറ്റുള്ളവരെ എവിടേക്ക്​ കൊണ്ടുപോയെന്നു പോലും അറിവില്ല. 40,000 ത്തോളം കുടുംബങ്ങളാണ്​ അണക്കെട്ടി​​െൻറ ഉയരം വർധിപ്പിക്കു​േമ്പാൾ കുടിയിറക്കപ്പെടുക. നിസ്സഹായരായ ആദിവാസികളടക്കമുള്ള ഇൗ മനുഷ്യർക്കുവേണ്ടിയാണ്​ മേധാ പട്​കറുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്​. മേധയെ അറസ്​റ്റ്​ ചെയ്​തതിനെതിരെ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്​. തൃശൂർ കേച്ചേരിയിലെ കിരാലൂർ സൽസബീൽ ഗ്രീൻ സ്​കൂളിലെ വിദ്യാർത്ഥികൾ മേധയുടെ സമരത്തിന്​ ​െഎക്യദാർഡ്യവുമായി ചിക്കൽദായിലെത്തിയിരുന്നു.അറസ്​റ്റിൽ​ പ്രതിഷേധിച്ച്​ സൽസബീൽ ഗ്രീൻ സ്​കൂളിൽ വിദ്യാർഥികൾ പ്രതിഷേധ സംഗമം നടത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmadhya pradeshmedha patkarsardar sarovar dammalayalam news
News Summary - medha patkar in hospital-India news
Next Story