Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമേധ പട്​കർ ജയിലിൽ

മേധ പട്​കർ ജയിലിൽ

text_fields
bookmark_border
മേധ പട്​കർ ജയിലിൽ
cancel

ഭോപാൽ: മധ്യപ്രദേശിലെ സർദാർ സരോവർ പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ കാണാൻ ശ്രമിച്ച പരിസ്​ഥിതി പ്രവർത്തകയും നർമദ ബച്ചാവോ ആന്ദോളൻ നേതാവുമായ മേധ പട്​കറെ അറസ്​റ്റ്​ ചെയ്​ത്​ ജയിലിലടച്ചു. ധർ ജില്ലയിലേക്ക്​ പോകാൻ ശ്രമിച്ച അവരെ പൊലീസ്​ തടയുകയായിരുന്നു.
പ്രദേശത്ത്​ നിരോധനാജ്ഞയുണ്ടെന്നും അതിനാൽ സന്ദർശനം അനുവദിക്കാനാവില്ലെന്നും മേധ പട്​കറോട്​ പൊലീസ്​ പറഞ്ഞു. എന്നാൽ, ദുരിതബാധിതരെ തനിക്ക്​ നേരിൽ കാണണമെന്നായിരുന്നു പ്രതികരണം. അവർ ധറിലേക്ക്​ പോകാൻ ശ്രമിച്ചതോടെ അറസ്​റ്റ്​ ചെയ്യുകയായിരുന്നുവെന്ന്​ ഇന്ദോർ മേഖല അഡീഷനൽ ഡയറക്​ടർ ജനറൽ അജയ്​ ശർമ പറഞ്ഞു.

ഇന്ദോർ-ധർ ജില്ല അതിർത്തിയിൽവെച്ചാണ്​ അറസ്​റ്റുണ്ടായത്​. നിരോധനാജ്ഞ ലംഘിക്കില്ലെന്ന്​ എഴുതിനൽകണമെന്ന പൊലീസി​​െൻറ ആവശ്യം മേധ പട്​കർ നിരസിച്ചതിനെ തുടർന്ന്​ പിന്നീട്​ ധർ സബ്​ ഡിവിഷനൽ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കി ജയിലിൽ അടക്കുകയായിരുന്നു. 

കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം, മതിയായ നഷ്​ടപരിഹാരം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ അനിശ്ചിതകാല നിരാഹാരസമരം നടത്തിവന്ന ധറിലെ ചിഖൽദയിൽനിന്ന്​ ഇൗമാസം​ ഏഴിന്​ മേധ പട്​കറെയും 11 പേരെയും പൊലീസ്​ ബലമായി ഒഴിപ്പിച്ചിരുന്നു. അതിനിടെ, സർദാർ സരോവർ വിഷയത്തിൽ ഇടപെടൽ അഭ്യർഥിച്ച്​ മേധ പട്​കർ സുപ്രീംകോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ചില്ല. വ്യാഴാഴ്​ച മധ്യപ്രദേശ്​ ഹൈകോടതി കേസ്​ പരിഗണിക്കുന്നുവെന്ന്​ പറഞ്ഞാണ്​ സുപ്രീംകോടതി ഇടപെടാൻ വിസമ്മതിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailmedha patkarmalayalam newsDhar
News Summary - Medha Patkar Arrested On Her Way To Dhar, Sent To Jail
Next Story