മക്ക മസ്ജിദ് സ്ഫോടന കേസ്: രാജിവെച്ച ജഡ്ജി ടി.ജെ.എസിൽ
text_fieldsഹൈദരാബാദ്:മക്ക മസ്ജിദ് സ്ഫോടന കേസിൽ വിധി പറഞ്ഞ ഉടൻ രാജിവെച്ച മുൻ ജഡ്ജി കെ. രവീന്ദർ റെഡ്ഡി തെലങ്കാന ജന സമിതിയിൽ (ടി.ജെ.എസ്) ചേർന്നു. ഡിസംബർ ഏഴിന് നടക്കുന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യത്തിെൻറ ഭാഗമാണ് ടി.ജെ.എസ്.
ഏപ്രിൽ 16ന് മക്ക മസ്ജിദ് സ്ഫോടന കേസിൽ തീവ്രഹിന്ദുത്വവാദികളായ അസിമാനന്ദ ഉൾപ്പെടെ നാലു പേരെ വെറുതെവിട്ട ശേഷം മണിക്കൂറുകൾക്കകമാണ് രവീന്ദ്രർ റെഡ്ഡി രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നു എന്നായിരുന്നു രാജിക്കത്തിൽ ഇദ്ദേഹം വ്യക്തമാക്കിയത്. രവീന്ദർ റെഡ്ഡി ബി.ജെ.പിയിൽ ചേരാനായിരുന്നു താൽപര്യം പ്രകടിപ്പിച്ചത്.
ദേശസ്നേഹികളുടെ പാർട്ടിയെന്നാണ് ഇദ്ദേഹം ബി.ജെ.പി യെ വിശേഷിപ്പിച്ചത്. നേതാക്കൾ ഇതിന് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.െഎ.എ) കേസുകൾ വിചാരണചെയ്യുന്ന പ്രത്യേക കോടതി ജഡ്ജിയായിരുന്നു രവീന്ദ്രർ റെഡ്ഡി.
ശനിയാഴ്ച നടന്ന ചടങ്ങിൽ ടി.ജെ.എസ് പ്രസിഡൻറ് എം. കോഡൻന്ദാരം മുൻ ജഡ്ജിക്ക് പാർട്ടി അംഗത്വം നൽകി. കോൺഗ്രസ് സഖ്യത്തിൽ ടി.ഡി.പി, സി.പി.െഎ എന്നീ പാർട്ടികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
