മീ ടൂ: ഹരജി ഉടൻ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ‘മീ ടൂ’ കാമ്പയിനിെൻറ ഭാഗമായി വിവിധ മേഖലകളിൽനിന്ന് ഉയരുന്ന ലൈംഗികാതിക്രമ ആരോപണങ്ങളിൽ കേെസടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി ഉടനടി പരിഗണിക്കുന്നത് സുപ്രീംകോടതി നിരസിച്ചു.
ഹരജി വഴിയേ പരിഗണിക്കുന്നതായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ െഗഗോയി, ജസ്റ്റിസ് എസ്.കെ. കൗൾ എന്നിവരടങ്ങിയ ബെഞ്ച് ഹരജിക്കാരനായ അഭിഭാഷകൻ എം.എൽ. ശർമയെ അറിയിച്ചു. തങ്ങൾ നേരിട്ട അതിക്രമങ്ങൾ തുറന്നുപറയാൻ മുന്നോട്ടുവരുന്നവർക്ക് വേണ്ട സഹായവും സുരക്ഷയും ലഭ്യമാക്കാൻ ദേശീയ വനിത കമീഷന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
