‘മീ ടൂ’: ഇന്ത്യൻ െഎഡൽ റിയാലിറ്റി ഷോയിൽനിന്ന് അനു മാലികിനെ മാറ്റി
text_fieldsമുംബൈ: ‘മീ ടൂ’ വെളിപ്പെടുത്തലിനെ തുടർന്ന് സംഗീത റിയാലിറ്റി ഷോ ആയ ‘ഇന്ത്യൻ െഎഡൽ 10’ ജഡ്ജിങ് പാനലിൽനിന്ന് സംഗീത സംവിധായകൻ അനു മാലികിനെ നീക്കി. അനു മാലികിന് പകരം മറ്റൊരു പ്രശസ്തനെ കൊണ്ടുവരുമെന്നും റിയാലിറ്റി ഷോ മുടക്കമില്ലാതെ തുടരുമെന്നും ‘സോണി എൻറർടെയിൻമെൻറ് ടെലിവിഷൻ’ പ്രസ്താവനയിൽ അറിയിച്ചു.
ഗായിക സോന മഹാപാത്ര, ശ്വേത പണ്ഡിറ്റ് എന്നിവരും പേരു വെളിപ്പെടുത്താത്ത രണ്ടു പേരുമാണ് കഴിഞ്ഞ ദിവസം അനു മാലികിന് എതിരെ ലൈംഗികാതിക്രമണം വെളിപ്പെടുത്തി ‘മി ടൂ’ കാമ്പയിനിൽ രംഗത്തുവന്നത്. 2001ൽ ‘ആവാര പാകൽ ഹെ’ എന്ന ചിത്രത്തിൽ സുനിധി ചൗഹാനും ഷാനിനും ഒപ്പമുള്ള സംഘഗാനത്തിന് അവസരം നൽകാമെന്ന് പറഞ്ഞ അനു മാലിക് ചുംബനം ആവശ്യപ്പെട്ടതായാണ് സോന മഹാപാത്ര വെളിപ്പെടുത്തിയത്.
തെൻറ പാട്ട് കേട്ട് അഭിനന്ദിച്ചെങ്കിലും അവസരത്തിനായി ചുംബനം ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഇത് അനു മാലികും അന്ന് സ്റ്റുഡിയോവിൽ ഉണ്ടായിരുന്ന ഗാനരചയിതാവ് സമിർ അഞ്ചാനും നിഷേധിച്ചു. എന്നാൽ, അനു മാലികിൽനിന്ന് സമാന അനുഭവങ്ങൾ മറ്റ് രണ്ടു പേർക്കും ഉണ്ടായതായി ‘ഇന്ത്യൻ െഎഡൽ അഞ്ചിൽ’ അസിസ്റ്റൻറ് പ്രൊഡ്യൂസറായിരുന്ന ഡാനിക ഡിസൂസയും ആരോപിച്ചു.