Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; യുപിഐ ഇടപാടുകളിലെ എംഡിആർ ചാർജുകൾ ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് നിർമല സീതാരാമൻ

text_fields
bookmark_border
https://www.madhyamam.com/tags/nirmala-sitaram
cancel

ന്യൂഡൽഹി: യുപിഐ ഇടപാടുകളിലെ എംഡിആർ ചാർജുകൾ സാധാരണക്കാരായ ഉപഭോക്താക്കളെ ഒരു രീതിയിലും ബാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ഈ നിരക്കുകൾ ഉപഭോക്താക്കളുടെ മേൽ ചുമത്തില്ലെന്നും പേയ്‌മെന്റ് സേവന ദാതാക്കൾ തമ്മിലുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിനും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ചാർജ് മാത്രമാണിതെന്നും മന്ത്രി വിശദീകരിച്ചു.

യുപിഐ എംഡിആർ ഘടനയെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾ ജനങ്ങൾക്കിടയിൽ തെറ്റായ പ്രചാരണങ്ങൾ നടത്തി ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ധനകാര്യ മന്ത്രി ആരോപിച്ചു. 2000 രൂപയിൽ താഴെയുള്ള ഇടപാടുകൾക്ക് ഇത് ബാധകമല്ല. സർവ്വീസ്‌ പ്രൊവൈഡർമാർ തമ്മിലുള്ള ചാർജ് ആയതിനാൽ ഉപഭോക്താക്കൾക്ക് ഇതിന്റെ യാതൊരുവിധ സാമ്പത്തിക ഭാരവുമില്ലെന്നും നിർമല സീതാരാമൻ വിശദീകരിച്ചു. ഇതൊരു നികുതിയോ സെസോ അല്ലെന്നും ഇതിലൂടെ ലഭിക്കുന്ന തുക ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുതിയ എംഡിആർ ചട്ടക്കൂട് സെപ്റ്റംബർ 15 മുതൽ നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ 2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4% എംഡിആർ ബാധകമാകും. എന്നാൽ 96 ശതമാനത്തോളം വരുന്ന ഇടപാടുകൾക്കും ഇത് ബാധകമാകില്ലെന്നും ഉപഭോക്താക്കൾക്ക് യുപിഐ സൗജന്യമായി തുടരുമെന്നും സർക്കാർ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പാർലമെന്റ് സമ്മേളന വേളയിൽ തന്നെ താൻ ഈ വിഷയത്തിൽ വ്യക്തത വരുത്തിയതാണെന്നും എന്നാൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് പ്രതിപക്ഷത്തിന്റെ പതിവ് ശീലമായി മാറിയിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. അത്തരം വ്യാജ പ്രചാരണങ്ങളിൽ ജനം ജാഗ്രത പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MDR charges on UPI transactions will not affect consumers
Next Story