ദാവൂദിെനതിരെ മകോക കോടതിയുടെ വാറൻറ്
text_fieldsമുംബൈ: 18 വർഷം മുമ്പുള്ള കള്ളപ്പണക്കേസിൽ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെതിരെ മുംബൈയിലെ പ്രത്യേക മകോക കോടതിയുടെ വാറൻറ്.
രാജ്യത്ത് ദാവൂദിെനതിരെയുള്ള കേസുകൾ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി മുംബൈ പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര ഏജൻസികളുടെ നിർദേശപ്രകാരമാണ് നീക്കം. ദാവൂദിെനതിരായ കേസുകളിലെല്ലാം കോടതിയിൽനിന്ന് വാറൻറ് പുറപ്പെടുവിക്കാനാണ് നീക്കം.
18 വർഷം അനങ്ങാതിരുന്ന പൊലീസ് ഇപ്പോൾ എന്തിനാണ് വാറൻറ് ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. മകോക നിയമ പ്രകാരം പ്രതിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഇൗയിടെയാണ് അനുമതി ലഭിച്ചതെന്നായിരുന്നു പൊലീസിെൻറ മറുപടി. മൂന്നു ദിവസത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ വെള്ളിയാഴ്ചയാണ് ദാവൂദിെനതിരെ കോടതി വാറൻറ് പുറപ്പെടുവിച്ചത്. 1999 ജൂലൈ രണ്ടിന് 5.50 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ബന്ധെപ്പട്ട് ഒാശിവാര പൊലീസ് രണ്ടു പേരെ പിടികൂടുകയായിരുന്നു. ഇൗ അറസ്റ്റ് പാക് പൗരന്മാരുൾപ്പെടെ ഏഴു പേരുടെകൂടി അറസ്റ്റിന് വഴിവെച്ചു.
ദാവൂദിെൻറയും ഡി കമ്പനിയുടെയും കള്ളനോട്ട് ഇടപാടിെൻറ മേൽനോട്ടക്കാരനായ ബാബ എന്നറിയപ്പെടുന്ന മുഹമ്മദ് താരിഖ് ഖാെൻറയും പേരാണ് ഇവർ വെളിപ്പെടുത്തിയത്. ദാവൂദ്, ബാബ എന്നിവരെ പിടികിട്ടാപ്പുള്ളികളായി കാണിച്ച് അറസ്റ്റിലായ ഒമ്പതു പേർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും വിചാരണാനന്തരം പ്രതികൾക്ക് 10 വർഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു.
ദാവൂദിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലും സംസ്ഥാനങ്ങളിലുമുള്ള കേസുകളെല്ലാം ഏകീകരിക്കുകയാണെന്ന് ഇൻറലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. പാകിസ്താനിൽ കഴിയുന്ന ദാവൂദ് രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിലാണെന്നും പക്ഷാഘാതമുണ്ടായി കാലുകൾ തളർന്നതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
