ഇന്ത്യയിൽ 169 ഒൗട്ട്ലറ്റുകൾ പൂട്ടാനൊരുങ്ങി മക്ഡൊണാൾസ്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ മക്ഡൊണാൾസിെൻറ 169 ഒൗട്ട്ലെറ്റുകൾ പൂട്ടുന്നു. ഇതോടെ 10,000 പേർക്ക് ജോലി നഷ്ടമാകുമെന്നാണ് സൂചന. യു.എസ് ആസ്ഥാനമായ ഫാസ്റ്റ്ഫുഡ് ശൃംഖല മക്ഡൊണാൾസിന് 119 രാജ്യങ്ങളിൽ ഒൗട്ട്ലറ്റുകളുണ്ട്.
കൊണാൾട്ട് പ്ളാസ റസ്റ്റോറൻറ് ലിമിറ്റഡും ഹാർഡ്കാസിൽ റസ്റ്റോറൻറ്സുമാണ് ഇന്ത്യയിൽ മക്ഡൊണാൾസ് ഫ്രാൈഞ്ചെസികൾ നടത്തുന്നത്. ഫ്രാൈഞ്ചെസികൾ നടത്തുന്നതിൽ ഉടമ്പടി പാലിക്കുന്നതിൽ കൊണാൾട്ട് പ്ളാസ റസ്റ്റോറൻറ് ലിമിറ്റഡ് (സി.പി.ആർ.എൽ) വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഒൗട്ട്ലറ്റുകൾ പൂട്ടാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. മക്ഡൊണാൾസ് ഉടമ്പടിയിൽ നിന്നും പിൻമാറുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സി.പി.ആർ.എൽ നടത്തുന്ന ഒൗട്ട്ലറ്റുകളുടെ ലോഗോയും പേരുമുൾപ്പെടെയുള്ള കാര്യങ്ങൾ മാറ്റേണ്ടിവരും. മക്ഡൊണാൾസിെൻറ ലോഗോ, ബ്രാൻഡിങ്, ട്രേഡ്മാർക്ക്, പാചകകുറിപ്പുകൾ എന്നിവ 15 ദിവസത്തിനകം മാറ്റണമെന്ന് സി.പി.ആർ.എല്ലിന് നോട്ടീസ് നൽകിയിട്ടുണ്ട്.
430 മക്ഡൊണാൾസ് ഒൗട്ട്ലറ്റുകളാണ് ഇന്ത്യയിലുള്ളത്. ഇനി ഹാർഡ്കാസിൽ റസ്റ്റോറൻറ്സുകളുടെ കീഴിലുള്ള മക്ഡൊണാൾസ് ഒൗട്ട്ലറ്റുകൾ മാത്രമാണ് ഉണ്ടാവുകയുള്ളു.
മക്ഡൊണാൾസ് സി.പി.ആർ.എല്ലുമായി പിരിയുന്നത് ഒൗട്ട്ലറ്റുകളിലേക്ക് പച്ചക്കറികളും സുഗന്ധവ്യജ്ഞനങ്ങളും വിതരണം നടത്തുന്ന കർഷകരെയും മറ്റ് ജീവനക്കാരെയും ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
