Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്‌ഡൊണാൾഡ്സ് ഔറ്റ്‌ലെറ്റിൽ എലികൾ ഓടിച്ചാടി നടക്കുന്നു; ദൃശ്യങ്ങൾ വൈറലായതോടെ ഔട്ട്‍ലെറ്റിന് പിഴ ചുമത്തി അധികൃതർ

text_fields
bookmark_border
https://www.madhyamam.com/tags/mcdonalds
cancel

മക്‌ഡൊണാൾഡ്സ് ഔറ്റ്‌ലെറ്റിൽ ഡൈനിംഗ് ഏരിയയിലൂടെ എലികൾ ഓടിച്ചാടി നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് റെസ്റ്റോറന്റിന് പിഴ ചുമത്തി മുനിസിപ്പാലിറ്റി. ഗുജറാത്തിലെ രാജ്കോട്ടയിലാണ് സംഭവം നടന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് മുനിസിപ്പാലിറ്റി ഔട്ട്‍ലെറ്റിൽ പരിശോധന നടത്തുകയും ശുചിത്വവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ കണ്ടതിനെ തുടർന്ന് 3000 രൂപ പിഴ ചുമത്തുകയുമായിരുന്നു.

റെസ്റ്റോറന്റിനുള്ളിലെ ഡൈനിംഗ് ടേബിളുകൾക്ക് സമീപവും കസേരകളിലും എലികൾ ഓടിനടക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമായി കാണാം. അടുക്കളയിൽ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സമീപത്തെ നിർമ്മാണ സ്ഥലത്തു നിന്നാകാം എലികൾ അകത്തുകടന്നതെന്ന് മാനേജർ അറിയിച്ചതായും അധികൃതർ വ്യക്തമാക്കി. കൂടുതൽ പരിശോധനക്കായി അസംസ്കൃത വസ്തുക്കളുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

സംഭവത്തിൽ മക്‌ഡൊണാൾഡ്‌ ഇന്ത്യ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് ആഴത്തിലുള്ള ആഭ്യന്തര അന്വേഷണം നടത്തിവരികയാണെന്നും മെയിന്റനൻസ് കാര്യങ്ങളിൽ കർശനമായ സീറോ ടോളറൻസ് നയമാണ് പിന്തുടരുന്നതെന്നും വക്താവ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി എല്ലാ മുൻകരുതലുകളും ശക്തമാക്കിയിട്ടുണ്ടെന്നും അടുക്കളയും ഭക്ഷണം സ്റ്റോർ ചെയ്യുന്ന കേന്ദ്രങ്ങളും തികച്ചും ശുചിത്വമുള്ളതാണെന്നും കമ്പനി കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ മികച്ച സ്വീകാര്യതയും വിപണിമൂല്യവുമുള്ള ഒരു കമ്പനിയിൽ നിന്നും ഇത്തരം വീഴ്ചകൾ ഉണ്ടായത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mcdonalds outlet got fine
Next Story