Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ കേദാർനാഥ്​,...

മോദിയുടെ കേദാർനാഥ്​, ബദ​രീനാഥ്​ സന്ദർശനം: തൃണമൂലും തെലുഗുദേശവും​ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകി

text_fields
bookmark_border
kedarnath-23
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥ്​, ബദരീനാഥ്​ സന്ദർശനം തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടലം ഘനമാണെന്നു​ ചൂണ്ടിക്കാട്ടി തൃണമൂൽ കോണ്‍ഗ്രസും തെലുഗുദേശവും​ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം മേയ് 17ന് അവസാനിച്ചതാണ്.

എന്നാൽ, മോദി കേദാർനാഥ് യാത്ര തീരുമാനിക്കുകയും സന്ദർശനദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും െചയ്തു. പെരുമാറ്റച്ചട്ടങ്ങളുടെ നഗ്​നമായ ലംഘനമാണിതെന്ന്​ കമീഷന്​ നൽകിയ പരാതിയിൽ ​തൃണമൂൽ വ്യക്​തമാക്കി. മോദിയുടെ സന്ദർശനത്തിലെ ഓരോ നിമിഷവും മാധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു.

ഇതു വോട്ടർമാരെ സ്വാധീനിക്കും. വോട്ടർമാരെ സ്വാധീനിക്കാൻ കൃത്യമായി തയാറാക്കിയ പദ്ധതിയുടെ ഭാഗമാണിതെന്നും അതിന്​ തടയിടാതിരുന്ന തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ നിലപാട്​ തെറ്റായിപ്പോയെന്നും തെലുഗുദേശം പാർട്ടി നേതാവ്​ ചന്ദ്രബാബു​ നായിഡു പരാതിയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiTMCmalayalam newsKedarnath Yatra
News Summary - MC Complains to EC Over PM Modi's Kedarnath Yatra-India news
Next Story