മുഴുവൻ എം.ബി.ബി.എസ് സീറ്റുകളിലേക്കും സർക്കാർ കൗൺസലിങ്
text_fieldsന്യൂഡൽഹി: സ്വകാര്യ, ന്യൂനപക്ഷ മാനേജ്മെൻറുകൾ നടത്തുന്ന മെഡിക്കൽ കോളജുകളിലും കൽപിത സർവകലാശാലകളിലും മുഴുവൻ എം.ബി.ബി.എസ് സീറ്റുകളിലേക്കുമുള്ള പ്രവേശനം സർക്കാർ കൗൺസലിങ്ങിലൂടെ തന്നെ നടത്തണമെന്ന് മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ വിജ്ഞാപനം ചോദ്യം ചെയ്ത മാതാ അമൃതാനന്ദമയിയുടെ കൽപിത സർവകലാശാലക്കും കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ക്രിസ്ത്യൻ മാനേജ്മെൻറുകൾക്കുമെതിരായ നിലപാടാണ് എം.സി.െഎ എടുത്ത്.
കൗൺസലിങ് സർക്കാർ നടത്തിയാലും ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സീറ്റുകളിലേക്ക് ആ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾക്കുമാത്രം പ്രവേശനം നൽകുന്നതിനാൽ ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമാവില്ലെന്ന് വ്യക്തമാക്കിയാണ് എം.സി.െഎയുടെ നിലപാട്. ന്യൂനപക്ഷ മാനേജ്മെൻറുകൾക്ക് സർക്കാർ കൗൺസലിങ്ങിൽ ഒരു പ്രതിനിധിയെ ഉൾപ്പെടുത്താമെന്നും സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു.
സ്വകാര്യ, ന്യൂനപക്ഷ മാനേജ്മെൻറുകൾ നത്തുന്ന മെഡിക്കൽ കോളജുകളിലും കൽപിത സർവകലാശാലകളിലും മുഴുവൻ എം.ബി.ബി.എസ് സീറ്റുകളിലേക്കുമുള്ള പ്രവേശനം സർക്കാർ കൗൺസലിങ്ങിലൂടെ തന്നെ നടത്തണമെന്ന എം.സി.ഐ വിജ്ഞാപനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളിലാണ് സത്യവാങ്മൂലം. മെറിറ്റ് ഉറപ്പാക്കാൻ സർക്കാർ കൗൺസലിങ് അനിവാര്യമാണെന്നും സ്വന്തം നിലക്കുള്ള കൗൺസലിങ് അനുവദിക്കാനാവില്ലെന്നും എം.സി.െഎ ബോധിപ്പിച്ചു.
അഖിലേന്ത്യ േക്വാട്ടയിലെ സീറ്റുകളിലേക്ക് രണ്ട് റൗണ്ട് കൗൺസലിങ് മാത്രമേ പാടുള്ളു. അഖിലേന്ത്യ േക്വാട്ടയിൽ പ്രവേശനം നേടിയവരെ ഒരു കാരണവശാലും ഒഴിയാൻ അനുവദിക്കരുത്. രണ്ടാം റൗണ്ടിന് ശേഷം ഒഴിവുവരുന്ന അഖിലേന്ത്യ േക്വാട്ടയിലെ സീറ്റുകൾ സംസ്ഥാന േക്വാട്ടയിലേക്ക് മാറ്റണം. കൗൺസലിങ് ഘട്ടത്തിൽതന്നെ ഫീസ് ഈടാക്കി അത് ബന്ധപ്പെട്ട കോളജിന് കൈമാറണമെന്നും എം.സി.ഐ നിലപാട് അറിയിച്ചു. കൽപിത സർവകലാശാലകളിലും നീറ്റ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന പട്ടികയിൽനിന്ന് സർക്കാർ കൗൺസലിങ്ങിലൂടെ തന്നെ പ്രവേശനം നടത്തണമെന്നും കൗൺസിൽ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
