ഹൈദരാബാദ്: ആഡംബര ജീവിതം നയിക്കാൻ മോഷണം തൊഴിലാക്കിയ എം.ബി.എ ബിരുദധാരി തെലങ്കാനയിൽ പൊലീസ് വലയിലായി. 23 മോഷണക്കേസുകളിൽ പ്രതിയായ വാംസി കൃഷ്ണ (ലോകേഷ് എന്നും സാം റിച്ചാഡ്സ് എന്നും ഇയാൾക്ക് പേരുണ്ട്) എം.ബി.എ സ്വർണ മെഡലോടെയാണ് പാസായത്. പ്രകാശം ജില്ലയിലെ വെടാപാലിം സ്വദേശിയാണ്.
പൂട്ടിയ നിലയിലുള്ള ഒറ്റപ്പെട്ട വീടുകളാണ് ഇയാൾ മോഷണത്തിനായി തെരഞ്ഞെടുക്കുന്നതെന്ന് സൈബറാബാദ് പൊലീസ് കമീഷണർ വി.സി. സജ്ജനാർ പറഞ്ഞു. സ്വർണാഭരണങ്ങളാണ് കാര്യമായി മോഷ്ടിക്കുക. പൊലീസിെൻറ കണ്ണുെവട്ടിച്ച് താമസിക്കുകയായിരുന്നു.