Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅണയുന്നില്ല മയൂറിന്‍റെ...

അണയുന്നില്ല മയൂറിന്‍റെ മനസ്സിലെ നന്മകൾ, ആ സമ്മാനത്തുകയുടെ പകുതി ട്രാക്കിൽ വീണുപോയ ബാലനും അമ്മക്കും നൽകും

text_fields
bookmark_border
Mayur Shelke
cancel
camera_alt

മയൂർ ഷെൽക്കെ

മുംബൈ: റെയിൽവേ പ്ലാറ്റ്​ഫോമിൽ വീണ ആറുവയസ്സുകാരനെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച റെയിൽവേ ജീവനക്കാരനായ മയൂർ ശഖറാം ഷെൽക്കെ വീണ്ടും വാർത്തകളിൽ നിറയുന്നു. തന്‍റെ ധീരകൃത്യത്തെ അഭിനന്ദിച്ച്​ റെയിൽ​േവ സമ്മാനിച്ച പാരിതോഷികമായ അരലക്ഷം രൂപയിൽ പകുതി തുക, ട്രാക്കിൽ വീണുപോയ ബാലനും അവന്‍റെ അന്ധയായ മാതാവിനും നൽകാനാണ്​ ഷെൽക്കെയുടെ തീരുമാനം. സോഷ്യൽ മീഡിയയിലടക്കം ആളുകൾ മയൂറിന്‍റെ ഈ നന്മയെ നിറഞ്ഞ കൈയടിക​േളാടെയാണ്​ സ്വീകരിക്കുന്നത്​.

'കോവിഡിന്‍റെ പ്രയാസമേറിയ സാഹചര്യങ്ങളാണ്​ നമുക്ക്​ മുന്നിലുള്ളത്​. ഈ സന്ദർഭത്തിൽ എനിക്ക്​ പണമായി സമ്മാനം തരാൻ ആഗ്രഹിക്കുന്നവർ ചെക്കായി നൽകിയാൽ അത്​ ആ കുട്ടിക്കും അമ്മക്കും അതുപോലെ സഹായം ആവശ്യമുള്ള മറ്റുള്ളവർക്കും കൈമാറും' - സാമൂഹിക മാധ്യമത്തിൽ മയൂർ പോസ്റ്റ്​ ചെയ്​തു. റെയിൽവേ നൽകിയ തുകയുടെ പകുതി കുടുംബത്തിന്​ നൽകുമെന്നും പോയിൻറ്​സ്​മാനായി ജോലി ചെയ്യുന്ന മയൂർ അറിയിച്ചു.

ഷെൽക്കയുടെ ധീരപ്രവർത്തിയിൽ നിരവധി പേരാണ്​ ​അഭിനന്ദനവും സമ്മാനവുമായി എത്തിയത്​. റെയിൽവെ മന്ത്രി പീയുഷ്​​ ഗോയൽ അദ്ദേഹത്തെ ഫോണിൽ വിളിച്ച്​ അഭിനന്ദനമറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ്​ റെയിൽവേ അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്​.

റെയിൽവെ പ്ലാറ്റ്​ഫോമിലൂടെ അമ്മയും കുട്ടിയും നടന്നു പോകു​ന്നതിനിടെ കുട്ടി കാൽതെറ്റി ട്രാക്കിലേക്ക്​ വീണുപോകുകയായിരുന്നു. കുതിച്ചു വരുന്ന എക്​സ്​പ്രസ്​ ട്രെയിൻ, അലമുറയിട്ട്​ കരയുന്ന അമ്മക്കു മുന്നിലേക്ക്​ ദൈവദൂതനെപ്പോലെ ഷെൽക്കെ ഓടി വരുകയും ട്രെയിനിന്‍റെ ഏതാനും വാര അകലെ വച്ച്​ കുട്ടിയെ ട്രാക്കിൽ നിന്ന്​ കോരിയെട​ുത്ത്​ പ്ലാറ്റ്​ഫോമിലേക്ക്​ വെച്ച ശേഷം കയറി രക്ഷപ്പെടുന്ന വിഡിയോ വൈറലായിരുന്നു.

തന്‍റെ ജോലി മാത്രമാണ്​ ചെയ്​തതെന്നായിരുന്നു​ ഇതേക്കുറിച്ച്​ 30കാരനായ ഷെൽക്കയുടെ പ്രതികരണം. പുണെക്കടുത്താണ്​ മയൂർ ഷെൽക്കെയുടെ സ്വദേശം. 2016 മാർച്ചിലാണ്​ റെയിൽ​െവയിൽ ജോലിയിൽ പ്രവേശിച്ചത്​. ബിരുദധാരിയായ മയൂർ എട്ട്​ മാസത്തോളമായി വംഗാനി സ്​റ്റേഷനിലാണ്​ ജോലി ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RailwayMayur Shelkesaved child's life
News Summary - Mayur Shelke donates half of his award money to mother-child duo
Next Story