രാജ്യസഭ തെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് വോട്ട് ചെയ്ത എം.എൽ.എയെ ബി.എസ്.പി പുറത്താക്കി
text_fieldsലഖ്നൗ: രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്ത ബഹുജൻ സമാജ്വാദി പാർട്ടി (ബി.എസ്.പി) എം.എൽ.എയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഉന്നാവോ എം.എൽ.എയായ അനിൽ കുമാർ സിങ്ങിനെയാണ് പുറത്താക്കിയത്. വെള്ളിയാഴ്ച വോട്ട് ചെയ്തിറങ്ങിയ അനിൽ കുമാർ സിങ് താൻ യോഗിക്കൊപ്പമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിൽ ബി.എസ്.പി സ്ഥാനാർഥി ഭിം റാവു അംബേദ്കറിനെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ അനിൽ അഗർവാൾ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മായാവതിയുടെ വീട്ടിലെ വിരുന്നിൽ പെങ്കടുത്ത അനിൽ കുമാർ ശനിയാഴ്ച രാത്രി യോഗി ആദിത്യ നാഥ് എം.എൽ.എമാർക്ക് ഒരുക്കിയ സൽകാരത്തിലും പെങ്കടുത്തിരുന്നു.
സമീപ കാലത്ത് നടന്ന രണ്ട് പാർലമെൻററി ഉപതെരഞ്ഞെടുപ്പുകളിൽ ബി.എസ്.പിയെ വിജയിപ്പിച്ച മായാവതിക്ക് രാജ്യസഭ തെരഞ്ഞെടുപ്പിലെ പരാജയം വൻ തിരിച്ചടിയായി. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിെൻറ സമാജ്വാദി പാർട്ടിക്ക് ഒരു സീറ്റാണ് ലഭിച്ചു. ജയാ ബച്ചനായിരുന്നു സ്ഥാനാർഥി.
