കമൽ നാഥിെൻറ സത്യപ്രതിജ്ഞയിൽ മായാവതി പെങ്കടുക്കില്ല
text_fieldsന്യൂഡൽഹി: മായാവതി -കോൺഗ്രസ് സഖ്യമാണ് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് വിജയം കൊണ്ടുവന്ന ത്. എന്നാൽ ഇന്ന് മധ്യപ്രദേശിൽ നടക്കുന്ന സത്യപ്രതിജ്ഞയിൽ മായാവതി പെങ്കടുക്കില്ല. കർണാടക തെരഞ്ഞെടുപ്പിലാ ണ് പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് സത്യപ്രതിജ്ഞയിൽ പെങ്കടുത്തിരുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ് ഗഡിലും ഇന്ന് സത്യപ്രതിജ്ഞ നടക്കും.
കോൺഗ്രസ് മന്ത്രിമാരുടെ ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞയിൽ മായാവതിെയ കൂടാതെ മമതാ ബാനർജിയും യു.പിയിൽ മായാവതിയുടെ സഖ്യകക്ഷിയായ അഖിലേഷ് യാദവും പെങ്കടുക്കില്ല. കുടുംബത്തിെൻറ ചില കാര്യങ്ങൾ മൂലമാണ് ചടങ്ങിൽ പെങ്കടുക്കാനാകാത്തതെന്നും പ്രതിനിധികളെ അയക്കുമെന്നും മമതാ ബാനർജി അറിയിച്ചു. എന്നാൽ മായാവതിയും അഖിലേഷ് യാദവും ചടങ്ങിൽ പെങ്കടുക്കാത്തതിന് കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല.
ചന്ദ്രബാബു നായിഡു, ഫാറൂഖ് അബ്ദുല്ല, ശരത് പവാർ, സ്റ്റാലിൽ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പെങ്കടുക്കുമെന്നാണ് കരുതുന്നത്. ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിെനയും കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
