Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി സർക്കാറി​െൻറ...

മോദി സർക്കാറി​െൻറ പുതിയ വാക്​സിൻ നയം; വൈകി വന്ന ശരിയായ തീരുമാനം -മായാവതി

text_fields
bookmark_border
മോദി സർക്കാറി​െൻറ പുതിയ വാക്​സിൻ നയം; വൈകി വന്ന ശരിയായ തീരുമാനം -മായാവതി
cancel

ന്യൂഡൽഹി: വളരെ വൈകിയാണെങ്കിലും മോദി സർക്കാറി​െൻറ പുതിയ വാക്​സിൻ നയം ശരിയായ തീരുമാനമാണെന്ന്​ ബി.എസ്​.പി നേതാവും യു.പി മുൻമുഖ്യമന്ത്രിയുമായ​ മായാവതി. ട്വീറ്റിലുടെയാണവർ മോദിസർക്കാറി​െൻറ തീരുമാനത്തെ സ്വാഗതം ചെയ്​തത്​.

ബി‌.എസ്‌.പി തുടക്കം മുതലെ വാക്​സിൻ സൗജന്യമാക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള ഏക മാർഗം വാക്​സിൻ വിതരണം വേഗത്തിലാക്കുക എന്നതാണെന്നും ​മായാവതി പറഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ വാ​ക്​​സി​ൻ വി​ത​ര​ണ ന​യ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്​ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട്ട​തി​നു പി​ന്നാ​ലെയാണ്​ കഴിഞ്ഞ ദിവസം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നയം തി​രു​ത്തിയത്​. 18 ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ വാ​ക്​​സി​ൻ ന​ൽ​കുമെന്നും. ഇ​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​ഭ​രി​ച്ച്​ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കുമെന്നായിരുന്നു തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ രാ​ഷ്​​ട്ര​ത്തെ അ​ഭി​സം​േ​ബാ​ധ​ന ചെ​യ്​​തു​കൊ​ണ്ട്​​ പ്ര​ധാ​ന​മ​ന്ത്രി വെളിപ്പെടുത്തിയത്​.

അ​തെ സമയം എല്ലാവർക്കും സൗജന്യ വാക്​സിൻ പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്​സിന്​ കൂടി കേന്ദ്രസർക്കാർ ഓർഡർ നൽകി. ആഗസ്​റ്റ്​ മുതൽ ഈ വാക്​സിൻ ലഭ്യമാകും. സിറം ഇൻസ്​റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി ഡോസ് കോവിഷീൽഡും ഭാരത് ബയോടെകിൽ നിന്ന് 19 കോടി ഡോസ് കോവാക്​സിനുമാണ് പുതുതായി​ വാങ്ങുന്നത്​. ആഗസ്​റ്റ്​ മുതൽ വാക്​സിൻ ലഭിച്ച്​ തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mayawatiFree vaccine
News Summary - Mayawati Welcomes Centre's Decision on Providing Free Vaccines
Next Story