You are here

ഗസ്​റ്റ്​ ഹൗസ്​ കേസ്​ മായാവതി പിൻവലിച്ചു; വിവരം പുറത്തുവിടുന്നത്​ എട്ടുമാസങ്ങൾക്ക്​ ശേഷം

12:00 PM
08/11/2019

ലഖ്​​േനാ: സമാജ്​വാദി പാർട്ടി സ്ഥാപകൻ മുലായം സിങ്​ യാദവിനെതിരായ 1995ൽ ലഖ്​നോവിലെ കുപ്രസിദ്ധമായ ഗസ്​റ്റ്​ഹൗസ്​ കേസ് പിൻവലിച്ച്​ ബി.എസ്​.​പി അധ്യക്ഷ മായാവതി. 2019 ലോക്​സഭാ തെരഞ്ഞെടു​പ്പിൽ എസ്​.പി - ബി.എസ്​.പി സഖ്യം ചേർന്നതോടെ മുലായത്തിന്​ എതിരായ കേസ്​ പിൻവലിക്കുകയായിരുന്നു.

ഫെബ്രുവരിയിൽ തന്നെ മായാവതി കേസ്​ പിൻവലിച്ചതായാണ്​ റിപ്പോർട്ട്​. എന്നാൽ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. ഗസ്​റ്റ്​ ഹൗസ്​ സംഭവത്തിൽ മുലായം സിങ്​ യാദവിനെതിരായ കേസ്​ മാത്രമാണ്​ പിൻവലിച്ചിരിക്കുന്നത്​. മറ്റ്​ വ്യക്തികൾക്കെതിരായ കേസ്​ നിലനിൽക്കും. 

ഗസ്​റ്റ്​ ഹൗസ്​ സംഭവം നടന്ന്​ 26 വർഷത്തിന്​ ശേഷമാണ്​ മായാവതി അഖിലേഷ്​ യാദവി​​​​​െൻറ നേതൃത്വത്തിലുള്ള എസ്​.പിയുമായി സഖ്യമുണ്ടാക്കിയത്​.​ 2019 ജനുവരി 12 ന്​ സഖ്യം പ്രഖ്യാപിച്ച്​ മായാവതി നടത്തിയ വാർത്താസമ്മേളനത്തിൽ രാജ്യതാൽപര്യത്തിനായി ഗസ്​റ്റ്​ ഹൗസ്​ സംഭവം മറക്കുകയാണെന്ന്​ വ്യക്തമാക്കിയിരുന്നു. 
 
26 വർഷങ്ങൾക്ക്​ മുമ്പ്​ 1993ലാണ്​ എസ്​.പി നേതാവ്​ മുലായം സിങ്​ യാദവും ബി.എസ്​.പി അധ്യക്ഷൻ കാൻഷി റാമും തമ്മിൽ സഖ്യത്തിലേർപ്പെട്ടത്​. രണ്ട്​ വർഷം​ മാത്രമാണ് ഇൗ​ സഖ്യം നിലനിന്നത്​. എസ്​.പിയുടെ മുലായം സർക്കാറിന്​ പിന്തുണ പിൻവലിക്കാൻ ബി.എസ്​.പി ആലോചിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന്​ 1995 ജൂൺ രണ്ടിന്​ ലഖ്​നോവിലെ ഗസ്​റ്റ്​ഹൗസിൽ  ത​​​​െൻറ എം.എൽ.എമാരുമായി മായാവതി സംസാരിച്ചിരിക്കെ ഒരു സംഘം എസ്​.പി പ്രവർത്തകർ ഗസ്​റ്റ്​ഹൗസ്​ ആക്രമിക്കുകയായിരുന്നു. മായാവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്​ത എസ്​.പി പ്രവർത്തകർ ഗസ്​റ്റ്​ഹൗസിലെ മുറി അടിച്ചുതകർക്കുകയും ചെയ്​തു. അന്ന്​ ബി.ജെ.പി എം.എൽ.എ ബി.ഡി ദ്വിവേദിയുടെ സഹായത്തോടെയാണ്​ മായാവതി സംഭവസ്ഥലത്ത്​ നിന്ന്​ രക്ഷപ്പെട്ടത്​. ഇതോടെയാണ്​ മുലായത്തിനുള്ള പിന്തുണ പിൻവലിക്കാൻ മായാവതി തീരുമാനിച്ചത്​​. 

Loading...
COMMENTS