Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകക്ഷി രാഷ്​ട്രീയത്തിൽ...

കക്ഷി രാഷ്​ട്രീയത്തിൽ ശ്രദ്ധ കുറച്ച് ക്രമസമാധാനം മെച്ച​െപ്പടുത്തൂ; യോഗിയോട് മായാവതി

text_fields
bookmark_border
കക്ഷി രാഷ്​ട്രീയത്തിൽ ശ്രദ്ധ കുറച്ച് ക്രമസമാധാനം മെച്ച​െപ്പടുത്തൂ; യോഗിയോട് മായാവതി
cancel

ലഖ്​നോ: കക്ഷി രാഷ്​ട്രീയത്തിൽ ശ്രദ്ധ കുറച്ച് ക്രമസമാധാനം മെച്ച​െപ്പടുത്തൂവെന്ന് യു.പി മുഖ്യമന്ത്രി യോഗി ആ ദിത്യനാഥിനോട് ബി.എസ്​.പി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മായാവതി. സംസ്ഥാനത്തി​​​െൻറ ചില ഭാഗങ്ങളിൽ മാത്രം പെ ാലീസ്​ നയങ്ങൾ മാറ്റിയതുകൊണ്ട്​​ എല്ലാം ശരിയാകില്ല. നിയമവും ക്രമസമാധാന പാലനവും മെച്ചപ്പെടുത്താൻ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും മായാവതി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ലഖ്​നോയിലും നോയിഡയിലും പൊലീസ്​ കമ്മീഷണർ സംവിധാനത്തിൽ വരുത്തിയ മാറ്റം മന്ത്രിസഭായോഗം അംഗീകരിച്ചതിന്​ പിന്നാലെയാണ്​ മായാവതിയുടെ വിമർശനം. സ്​ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്​ രണ്ട്​ വനിത എസ്​.പിമാരെയും ഒരു വനിത എ.എസ്​.പിയെയും നിയമിക്കുമെന്നാണ്​ മുഖ്യമന്ത്രി അറിയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bspmayawatiindia newsUttar PradeshYogi Adityanath
News Summary - Mayawati slams UP Govt on law and order failure- India news
Next Story