Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി സർക്കാറി​െൻറ...

മോദി സർക്കാറി​െൻറ കൗണ്ട്​ഡൗൺ തുടങ്ങിക്കഴിഞ്ഞു -മായാവതി ​’

text_fields
bookmark_border
മോദി സർക്കാറി​െൻറ കൗണ്ട്​ഡൗൺ തുടങ്ങിക്കഴിഞ്ഞു -മായാവതി ​’
cancel

ലഖ്​നോ: നാലുവർഷം നിരാശപ്പെടുത്തുന്ന ഭരണം കാഴ്​ചവെച്ച നരേ​ന്ദ്ര മോദി സർക്കാറി​​​െൻറ കൗണ്ട്​ഡൗൺ തുടങ്ങിക്കഴി​െഞ്ഞന്ന്​ ബി.എസ്​.പി നേതാവ്​ മായാവതി. നാലാം വാർഷികം ആഘോഷിക്കാൻ ​കേന്ദ്രസർക്കാർ പൊതു ഖജനാവിൽനിന്നുള്ള പണം ഉപയോഗിക്കുന്നതിനെ മായാവതി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്​തു. ഇന്ധനവില റോക്കറ്റ് വേഗത്തിൽ കുതിക്കുന്ന അവസരത്തിൽ കോർപറേറ്റുകൾക്കും വൻകിട ബിസിനസുകാർക്കും കുടപിടിക്കുന്ന മോദി സർക്കാറിന്​ ജനങ്ങളുടെ പണമുപയോഗിച്ച്​ വാർഷികം ആഘോഷിക്കാൻ അവകാശമില്ലെന്ന്​ അവർ ചൂണ്ടിക്കാട്ടി. 

മോദി സർക്കാറി​​​െൻറ നാലുവർഷത്തെ ഭരണം നിരാശപ്പെടുത്തുന്നതാണെന്നും അതിനാലാണ്​ എൻ.ഡി.എയിൽനിന്ന്​ കക്ഷികൾ ഒന്നൊന്നായി കൊഴിഞ്ഞുപോകുന്നതെന്നും മായാവതി പറഞ്ഞു. ‘മോദി സർക്കാർ എല്ലാ അർഥത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ്​ കാഴ്​ചവെക്കുന്നത്​. പാവപ്പെ​ട്ടവരെയും തൊഴിലാളികളെയും സാധാരണക്കാരെയും സ്​ത്രീകളെയുമെല്ലാം ചൂഷണം ചെയ്യുന്ന ഇത്തരമൊരു സ്​ഥിതിവിശേഷം മു​െമ്പാന്നുമുണ്ടായിട്ടില്ല’ -മായാവതി പറഞ്ഞു.

ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും പൊള്ളയായ വാഗ്​ദാനങ്ങൾ ഇൗ സർക്കാറിലുള്ള വിശ്വാസം നഷ്​ടപ്പെടുത്തിയിരിക്കുന്നു. തങ്ങളുടെ പ്രവർത്തകർക്ക്​ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ലൈസൻസ്​ നൽകുകയാണ്​ ബി.ജെ.പി ​െചയ്യുന്നത്​. കഠ്​വയിലെയും ഉന്നാവിലെയും ബലാത്സംഗക്കേസുകൾ തേച്ചുമാച്ചുകളയാനുള്ള ​ശ്രമം പാർട്ടിയുടെ യഥാർഥ മുഖം വെളിവാക്കുന്നതാണ്​ -ബി.എസ്​.പി നേതാവ്​ കൂട്ടിച്ചേർത്തു. 


 

Show Full Article
TAGS:mayawati PM Modi india news malayalam news 
News Summary - Mayawati Says Modi’s Countdown Has Begun, Slams 'Use of Public Money’ to Celebrate Anniversary
Next Story