Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാഥറസ്​ സംഭവം: മായാവതി...

ഹാഥറസ്​ സംഭവം: മായാവതി രാഷ്​ട്രീയം കളിക്കുന്നു -രാമദാസ്​ അത്താവാലെ

text_fields
bookmark_border
ഹാഥറസ്​ സംഭവം: മായാവതി രാഷ്​ട്രീയം കളിക്കുന്നു -രാമദാസ്​ അത്താവാലെ
cancel

ലഖ്​നോ: ഹാഥറസ്​ സംഭവത്തിൽ ബി.എസ്​.പി അധ്യക്ഷ മായാവതി രാഷ്​ട്രീയം കളിക്കുകയാണെന്ന്​ കേ​ന്ദ്ര മന്ത്രി രാമദാസ്​ അത്താവാലെ. ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻെറ ​രാജി ആവശ്യപ്പെടാൻ മായാവതിക്ക്​ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

''ഹാഥറസ്​ സംഭവം മനുഷ്യ വർഗത്തിനു തന്നെ കളങ്കമാണ്​. പ്രതികളെ തൂക്കിലേറ്റണ​ം. ഇരയു​െട കുടുംബത്തിന്​ നീതി ലഭിക്കണം.'' -അത്താവാലെ അഭിപ്രായപ്പെട്ടു.

മുഖ്യമ​ന്ത്രി യോഗി ആദിത്യനാഥിനെതിരെ നേരത്തേ മായാവതി രംഗത്തെത്തിയിരുന്നു. യോഗിക്ക്​ ക്രമസമാധാനം പരിപാലിക്കാനുള്ള കഴിവില്ലെന്നും ​അദ്ദേഹത്തെ ഖൊരക്​പൂർ മഠത്തിലേക്ക്​ തന്നെ തിരിച്ചയക്കണമെന്നും മായാവതി പറഞ്ഞിരുന്നു.

ഹാഥറസിലേക്ക്​ തിരിച്ച കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിക്കെതിരെയും അത്താവാ​െല വിമർശനമുന്നയിച്ചു. രാഹുൽ ഗാന്ധിയെ യു.പി പൊലീസ്​ കൈയേറ്റം ചെയ്​തിട്ടില്ലെന്നും നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥിതിക്ക്​ രാഹുൽ അവി​​േടക്ക്​ പോവരുതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെപ്റ്റംബർ 24നാണ്​ 19 വയസ്സുള്ള ദലിത്​ പെൺകുട്ടിയെ നാല്​ പേർ ​േചർന്ന്​ ക്രൂരമായി ബലാത്സംഗം ചെയ്​തത്. അപകടകരമാം വിധം പരിക്കേറ്റ്​ ഡൽഹിയിലെ സഫ്​ദാർജങ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺക​ുട്ടി 29ന്​ മരണത്തിന്​ കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ നാല്​ പ്രതികളും അറസ്​റ്റിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mayawatiRamdas Athawalehathras rapeUttar Pradesh
Next Story