Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിമ നിർമാണത്തിന്​ ചെലവഴിച്ച തുക തിരിച്ചടക്കണം -മായാവതിയോട്​ സുപ്രീംകോടതി

text_fields
bookmark_border
പ്രതിമ നിർമാണത്തിന്​ ചെലവഴിച്ച തുക തിരിച്ചടക്കണം -മായാവതിയോട്​ സുപ്രീംകോടതി
cancel

ന്യൂഡൽഹി: യു.പിയിൽ ബഹുജൻ സമാജ്​ പാർട്ടിയുടെ ചിഹ്​നമായ ആനയുടെ പ്രതിമ നിർമിക്കാൻ മായാവതി ചെലവഴിച്ച തുക തിരിച്ച ടക്കണമെന്ന്​ സുപ്രീംകോടതി. ലക്​നോവിലും നോയിഡയിലും ആനപ്രതിമകളും സ്വന്തം പ്രതിമയും നിർമിക്കാൻ മായാവതി പൊതുഖജനാവിലെ പണം ഉപയോഗിച്ചുവെന്നാണ്​ പ്രഥമിക നിഗമനമെന്നും​ കോടതി നിരീക്ഷിച്ച​ു.

രാഷ്​ട്രീയ പാർട്ടികളെ പ്രോത്​സാഹിപ്പിക്കുന്നതിനോ സ്വന്തം പ്രതിമകൾ നിർമിക്കുന്നതിനോ പൊതു ഖജനാവിലെ പണം ഉപയോഗിക്കാൻ പാടില്ലെന്ന്​ ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ നൽകിയ ഹരജിയിലാണ്​ കോടതിയുടെ നിർദേശം.

ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​, ജസ്​റ്റിസ്​ ദീപക്​ ഗുപ്​ത, സഞ്​ജീവ്​ ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ്​ കേസ്​ പരിഗണിച്ചത്​. കേസിൽ കൂടുതൽ വാദം കേൾക്കണമെന്ന്​ പറഞ്ഞ കോടതി ഏപ്രിൽ രണ്ടിന്​ തീർപ്പ്​ കൽപ്പിക്കുമെന്നും അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mayawati Has To Reimburse Money Spent On Elephant Statues -India News
Next Story