Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെുപ്പ്​...

തെരഞ്ഞെുപ്പ്​ കമ്മീഷൻെറ പ്രവൃത്തിയിൽ തൃപ്തിയെന്ന്​ സുപ്രീംകോടതി; മായാവതിയുടെ ഹരജി തള്ളി

text_fields
bookmark_border
തെരഞ്ഞെുപ്പ്​ കമ്മീഷൻെറ പ്രവൃത്തിയിൽ തൃപ്തിയെന്ന്​ സുപ്രീംകോടതി; മായാവതിയുടെ ഹരജി തള്ളി
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ കമ്മീഷൻ ഏർപ്പെടുത്തിയ 48 മണിക്കൂർ പ്രചാരണ നിരോധനം റദ്ദാക്കണമെന്ന ബി.എസ്​.പി അധ്യക് ഷ മായാവതിയുടെ ഹരജി സുപ്രീംകോടതി തള്ളി. സു​പ്രീം കോടതിയുടെ ഉത്തരവോടു കൂടി തെരഞ്ഞെടുപ്പ്​ കമ്മീഷൻ ഉണർന്നു പ ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. പല സമയങ്ങളിൽ പ്രചാരണം നടത്തുന്നതിൽ വിവിധ രാഷ്​ട്രീയ നേതാക്കളെ തടഞ്ഞിട്ട ുണ്ട്​. അതിനർഥം ഇനി കൂട​ുതൽ ഉത്തരവുകൾ ഇപ്പോൾ ആവശ്യമില്ലെന്നാണ്​ - സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊ ഗോയ്​ പറഞ്ഞു.

ദിയോബന്ദി​െല പൊതുയോഗത്തിനിടെ സാമുദായിക ധ്രുവീകരണമുണ്ടാക്കും വിധം മായാവതി നടത്തിയ പ്രസംഗമാണ്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻെറ നടപടിക്ക്​ ഇടയാക്കിയത്​. കോൺഗ്രസിനും ബി.​എസ്​.പി സഖ്യത്തിനുമിടയിൽ മുസ്​ലീം വോട്ടുകൾ ഭിന്നിക്കരുതെന്ന്​ മായാവതി മുന്നറിയിപ്പ്​ നൽകിയിരുന്നു. മത വികാരമുണർത്തി വോട്ട്​ ഉറപ്പിക്കുന്നത്​ പെരുമാറ്റച്ചട്ട ലംഘനമാണ്​.

പെരുമാറ്റച്ചട്ടം ലംഘിച്ച്​ മതവികാരമുണർത്തി വോട്ടഭ്യർഥിച്ചതിന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും തെരഞ്ഞെടുപ്പ്​ കമ്മീഷൻ നടപടി സ്വീകരിച്ചിരുന്നു. മൂന്ന്​ ദിവസം പ്രചാരണം പാടില്ലെന്നായിരുന്നു കമ്മീഷൻ ആദിത്യനാഥിനെതിരെ സ്വീകരിച്ച നടപടി.

കോൺഗ്രസിനും എസ്​.പിക്കും ബി.എസ്​.പിക്കും ‘അലി’യിൽ വിശ്വസമാണെങ്കിൽ ഞങ്ങൾക്ക്​ ബജ്​റംഗ്​ ബാലിയിൽ വിശ്വാസമാണ്​ എന്നായിരുന്നു യോഗിയുടെ പ്രസംഗം. അലി എന്നത്​ മുസ്​ലിം സമുദായത്തെ സൂചിപ്പിച്ചാണ്​ ഉപയോഗിച്ചത്​. ഹനുമാൻെറ മറ്റൊരു പേരാണ്​​ ബജ്​റംഗ്​ ബാലി. ഈ പ്രസംഗത്തിനാണ്​ യോഗി നടപടി നേരിട്ടത്​.

നേരത്തെ ഭരണ പക്ഷത്തോട്​ മൃദു സമീപനമാണ്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ സ്വീകരിക്കുന്നതെന്ന്​ പ്രതിപക്ഷം വിമർശിച്ചിരുന്നു. പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്തതിന്​ സുപ്രീംകോടതിയും കമ്മീഷനെ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. നിയമം ലംഘിക്കുന്ന രാഷ്​ട്രീയ നേതാക്കളെ നേർ വഴിക്ക്​ നടത്താനുള്ള അധികാരത്തെ കുറിച്ച്​ കമ്മീഷൻ ബോധവാൻമാരാണോ എന്ന്​ സുപ്രീംകോടതി ചോദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionmayawatimalayalam newsBan for campaigningLok Sabha Electon 2019supreme court
News Summary - Mayawati Gets No Reprieve From Ban - India News
Next Story