Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യതാൽപര്യത്തിനായി...

രാജ്യതാൽപര്യത്തിനായി 95ലെ ഗസ്​റ്റ്​ഹൗസ്​ ആക്രമണം മറക്കുന്നു- മായാവതി

text_fields
bookmark_border
രാജ്യതാൽപര്യത്തിനായി 95ലെ ഗസ്​റ്റ്​ഹൗസ്​ ആക്രമണം മറക്കുന്നു- മായാവതി
cancel

ലഖ്​​േനാ: രാജ്യ താൽപര്യത്തിനായി 1995ൽ ലഖ്​നോവിലെ കുപ്രസിദ്ധമായ ഗസ്​റ്റ്​ഹൗസ്​ സംഭവം മറക്കുന്നുവെന്ന്​ ബി.എസ ്​.പി അധ്യക്ഷ മായാവതി. 26 വർഷത്തിന്​ ശേഷം അഖിലേഷ്​ യാദവി​​​​െൻറ നേതൃത്വത്തിലുള്ള എസ്​.പിയുമായി സഖ്യമുണ്ടാക്കിയ തിന്​ പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ മായാവതി പഴയ കാര്യം മറക്കുന്നതായി പറഞ്ഞത്​. ഇതിന്​ മുമ്പ്​ ഇരു പാർട്ടികളും സഖ്യത്തിലേർപ്പെട്ടത്​ 1993ലാണ്​. 1995ൽ ​ അത്ര രസത്തി​ലല്ല എസ്​.പി-ബി.എസ്​.പി സഖ്യം പിരിഞ്ഞത്​. ഇത്​ ഒാർത്തെടുത്താണ്​ മായാവതിയുടെ പ്രസ്​താവന

26 വർഷങ്ങൾക്ക്​ മുമ്പ്​ 1993ലാണ്​ എസ്​.പി നേതാവ്​ മുലായം സിങ്​ യാദവും ബി.എസ്​.പി അധ്യക്ഷൻ കാൻഷി റാമും തമ്മിൽ സഖ്യത്തിലേർപ്പെട്ടത്​. രണ്ട്​ വർഷം​ മാത്രമാണ് ഇൗ​ സഖ്യം നിലനിന്നത്​. എസ്​.പിയുടെ മുലായം സർക്കാറിന്​ പിന്തുണ പിൻവലിക്കാൻ ബി.എസ്​.പി ആലോചിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന്​ 1995 ജൂൺ രണ്ടിന്​ ലഖ്​നോവിലെ ഗസ്​റ്റ്​ഹൗസിൽ ത​​​െൻറ എം.എൽ.എമാരുമായി മായാവതി സംസാരിച്ചിരിക്കെ ഒരു സംഘം എസ്​.പി പ്രവർത്തകർ ഗസ്​റ്റ്​ഹൗസ്​ ആക്രമിക്കുകയായിരുന്നു. മായാവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്​ത എസ്​.പി പ്രവർത്തകർ ഗസ്​റ്റ്​ഹൗസിലെ മുറി അടിച്ചുതകർക്കുകയും ചെയ്​തു. അന്ന്​ ബി.ജെ.പി എം.എൽ.എ ബി.ഡി ദ്വിവേദിയുടെ സഹായത്തോടെയാണ്​ മായാവതി സംഭവസ്ഥലത്ത്​ നിന്ന്​ രക്ഷപ്പെട്ടത്​. ഇതോടെയാണ്​ മുലായത്തിനുള്ള പിന്തുണ പിൻവലിക്കാൻ മായാവതി തീരുമാനിച്ചത്​​.

രണ്ടര പതിറ്റാണ്ടിന്​ ശേഷം പഴയ രാഷ്​ട്രീയവൈരികളുമായി കൈകോർക്കു​േമ്പാൾ പഴയ സംഭവം മറക്കാൻ ശ്രമിക്കുകയാണ്​ മായാവതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spbspmayavathimalayalam news
News Summary - Mayawati forgets infamous guest house Attack-India news
Next Story