ബിഹാറിൽ ബി.എസ്.പി തനിച്ച്
text_fieldsപട്ന: എൻ.ഡി.എക്കെതിരായ മഹാസഖ്യത്തിലേക്കില്ലെന്ന സൂചന നൽകി മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി. ബിഹാറിലെ 40 ലോക്സഭ സീറ്റുകളിലും തനിച്ചുമത്സരിക്കുമെന്ന് പാർട്ടി യുടെ സംസ്ഥാന ചുമതലയുള്ള ലാൽജി മേദ്കർ വ്യക്തമാക്കി.
ഇൗ മാസം 28ന് ബിഹാറിലെ പാർട്ടി നേതാക്കളുടെ യോഗം ഡൽഹിയിൽ ചേരും. തെരഞ്ഞെടുപ്പ് നിലപാടും സ്ഥാനാർഥികളെയും യോഗത്തിൽ മായാവതി പ്രഖ്യാപിക്കും. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് മായാവതിയുമായി കൂടിക്കണ്ടതാണ് മഹാസഖ്യത്തിൽ ബി.എസ്.പിയും ഭാഗമാകുന്നുവെന്ന അഭ്യൂഹമുയർത്തിയത്.
എന്നാൽ, ഉത്തർപ്രദേശിലെയും ബിഹാറിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്ന് ലാൽജി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
