Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ഇന്ധനവില...

യു.പിയിൽ ഇന്ധനവില വർധന: ക്രൂരമായ തീരുമാനമെന്ന്​ മായാവതി

text_fields
bookmark_border
mayawati
cancel

ലഖ്​നോ: ഇന്ധന വില വർധനവിൽ ഉത്തർപ്രദേശിശല ബി.ജെ.പി സർക്കാറിനെ കടന്നാക്രമിച്ച്​ ബി.എസ്​.പി അധ്യക്ഷ മായാവതി. ഇന് ധന വില വർധന ക്രൂരമായ തുരുമാനമാണെന്നും അത്​ യു.പിയിലെ ദരിദ്ര-ഇടത്തരക്കാരെ ​ബാധിക്കുമെന്നും മായാവതി ട്വീറ്റ്​ ചെയ്​തു.

പെട്രോൾ,ഡീസൽ വില വർധിപ്പിക്കാനുള്ള യു.പി സർക്കാറിൻെറ തീരുമാനം ​ക്രൂരമാണ്​. അത്​ പണ​പ്പെരുപ്പത്തിലേക്ക്​ നയിക്കുകയും കോടിക്കണക്കിന്​ ദരിദ്ര-ഇടത്തരം കുടുംബങ്ങളെ ബാധിക്കുകയും ചെയ്യും. പണപ്പെരുപ്പത്താലും തൊഴിലില്ലായ്​മയാലും മോശം ക്രമസമാധാന സാഹചര്യങ്ങൾകൊണ്ട​ും വലഞ്ഞ ജനങ്ങളെ ഇന്ധനവിലവർധന കൂടുതൽ ബുദ്ധിമുട്ടിലാക്കും. ജനങ്ങളുടെ ക്ഷേമത്തിൽ​ സർക്കാർ ശ്രദ്ധ പുലർത്തുന്നത്​ നന്നായിരിക്കുമെന്നും മായാവതി അഭിപ്രായപ്പെട്ടു.

ഉത്തർപ്രദേശിൽ പെട്രോളിന്​ ഒരു രൂപയും ഡീസലിന്​ 2.5 രൂപയും വർധിപ്പിച്ചിരിക്കുകയാണ്​. തിങ്കളാഴ്​ച അർധരാത്രി മുതലാണ്​ വില വർധന പ്രാബല്യത്തിൽ വന്നത്​.

ക്രമസമാധാന പാലനത്തിൽ ബി.ജെ.പി സർക്കാർ പരാജയമാണെന്നും യു.​പിയിൽ ‘ജംഗിൾ രാജ്​’ ആണ്​ നടക്കുന്നതെന്നും അവർ മ​െറ്റാരു ട്വീറ്റിൽ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mayawatiprice hikedmalayalam newsindia newsBJPBJP
News Summary - mayawati attacks up govt over fuel price hike says decision will affect poor -india news
Next Story