Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്, ബി.ജെ.പി...

കോൺഗ്രസ്, ബി.ജെ.പി സർക്കാറുകൾ മുസ്​ലിംക​ളോട്​ ക്രൂരമായി പെരുമാറുന്നു -മായാവതി

text_fields
bookmark_border
കോൺഗ്രസ്, ബി.ജെ.പി സർക്കാറുകൾ മുസ്​ലിംക​ളോട്​ ക്രൂരമായി പെരുമാറുന്നു -മായാവതി
cancel

ന്യൂഡൽഹി: കോൺഗ്രസ്​, ബി.ജെ.പി സർക്കാറുകൾ ഇന്ത്യയിലെ ജനങ്ങൾക്കെതിരെ ഭീകരത കെട്ടഴിച്ചു​ വിടുകയാണെന്ന്​ ബി.എസ് ​.പി അധ്യക്ഷ മായാവതി. പശുവിനെ കശാപ്പ്​ ചെയ്​തെന്ന സംശയത്തി​​​െൻറ പേരിൽ ബി.ജെ.പി, കോൺഗ്രസ്​ സർക്കാറുകൾ നിഷ്​കളങ്കരായ മുസ്​ലിംകളോട് ​ക്രൂരമായാണ്​​ പെരുമാറുന്നതെന്നും ഇൗ രണ്ട്​ പാർട്ടികളും തമ്മിൽ എ​ന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന്​ ജനങ്ങൾ തീരുമാനിക്കണമെന്നും മായാവതി പറഞ്ഞു.

മധ്യപ്രദേശിൽ പശുവിനെ ആക്രമിച്ചവർക്കെതിരെ ദേശീയ സുരക്ഷാ നിയമത്തി​​​െൻറ അടിസ്​ഥാനത്തിൽ കമൽനാഥ് സർക്കാർ കേസെടുത്ത പശ്ചാത്തലത്തിലാണ്​ മായാവതിയുടെ വിമർശനം. മധ്യപ്രദേശിൽ മുൻ ബി.​െജ.പി സർക്കാറിനെ പോലെ തന്നെ ​ഇപ്പോഴത്തെ കോൺഗ്രസ്​ സർക്കാറും മുസ്​ലിംകൾക്കെതിരെ നിഷ്ഠൂരമായാണ്​​ പെരുമാറുന്നതെന്നും മായാവതി ആ​രോപിച്ചു.

അലിഗഢ്​ മുസ്​ലിം സർവകലാശാലയിൽ 12 വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ​കേസെടുത്ത യോഗി ആദിത്യനാഥ്​ സർക്കാറിനേയും മായാവതി വിമർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmuslimsmayawatimalayalam newsBJPBJP
News Summary - Mayawati attacks BJP, Congress, says their govts unleashing terror on innocent Muslims -india news
Next Story