Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനിലും ജംഗിൾ...

രാജസ്ഥാനിലും ജംഗിൾ രാജ്​; കോൺഗ്രസ്​ സർക്കാറിനെതിരെ മായാവതി

text_fields
bookmark_border
mayavati-260819.jpg
cancel

ലഖ്​നോ: രാജസ്ഥാനിലെ കോൺഗ്രസ്​ സർക്കാറിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ​ബി.എസ്​.പി അധ്യക്ഷ മായാവതി. യു.പി​യിലേത്​ പോലെ രാജസ്ഥാനിലും കാട്ടുഭരണമാണ്​ നില നിൽക്കുന്നതെന്ന്​ അവർ പറഞ്ഞു. സംസ്ഥാനത്ത്​ ദലിതർക്കും സ്​ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുകയാണ്​. ഇത്​ ആശങ്കപ്പെടുത്തുന്നതാണെന്ന്​ അവർ ട്വിറ്ററിൽ കുറിച്ചു.

രാജസ്ഥാനിലെ മോശം ഭരണത്തെ കുറിച്ച്​ കോൺഗ്രസ്​ നേതാക്കൾ പ്രതികരിക്കുന്നില്ല. ​രാജസ്ഥാനിൽ ഇരകളാക്കപ്പെടുന്ന ദലിതരുൾപ്പടെയുള്ളവരെ കോൺഗ്രസ്​ രാഷ്​ട്രീയ നേട്ടത്തിനായാണ്​ ഉപയോഗിക്കുന്നത്​. ഇതിനെതിരെ ജനങ്ങൾ കരുതിയിരിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

ഹാഥറസിൽ ദലിത്​ പെൺകുട്ടി കൂട്ടബലാത്സംഗത്തിന്​ ഇരയായതിന്​ പിന്നാലെ യോഗി ആദിത്യനാഥി​െൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളാണ്​ വിമർശനമുന്നയിച്ചത്. ഇതിന്​ പിന്നാലെയാണ്​ രാജസ്ഥാൻ സർക്കാറിനെതിരെ വിമർശനവുമായി മായാവതി രംഗത്തെത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bspmayawatiRajasthan government
News Summary - Mayawati alleges ‘jungle raj’ in Rajasthan as crimes against Dalits and women rise
Next Story