ഒറ്റക്ക് മത്സരിക്കും; എസ്.പിയുമായി സഖ്യമില്ല -മായാവതി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ വിശാലസഖ്യത്തിെൻറ കഥ കഴിഞ്ഞുവെന്ന് വ്യക്തമാക്കി മായാവ തി. ഇനി ഏതു തെരഞ്ഞെടുപ്പ് വന്നാലും, അത് ചെറുതായാലും വലുതായാലും ഒറ്റക്കു മത്സരിക്ക ുമെന്ന് ബി.എസ്.പി അധ്യക്ഷ പ്രസ്താവിച്ചു. തൊട്ടുപിന്നാലെ മായാവതിക്ക് മറുപടിയുമാ യി സമാജ്വാദി പാർട്ടി രംഗത്തുവന്നു.
ബി.എസ്.പി തീരുമാനം സാമൂഹിക ശാക്തീകരണത്തി ന് വൻ തിരിച്ചടിയാകുമെന്ന് മുതിർന്ന എസ്.പി നേതാവ് രമാശങ്കർ വിദ്യാർഥി ട്വീറ്റ് ച െയ്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പാർട്ടി പ്രവർത്തനം അവലോകനം ചെയ്യാൻ ഞായറാഴ്ച നേതാക്കളുടെ യോഗം ചേർന്നശേഷം തിങ്കളാഴ്ചയാണ് മായാവതി ഭാവിയിൽ സഖ്യം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയത്. എല്ലാം മറന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്.പിയുമായി സഖ്യം രൂപവത്കരിച്ചതെന്ന് മായാവതി പറഞ്ഞു.
എസ്.പി അധികാരത്തിലിരുന്ന 2012-17 കാലഘട്ടത്തിൽ അവർ എടുത്ത ബി.എസ്.പി-ദലിത്വിരുദ്ധ നിലപാടുകൾ ആരും മറന്നിട്ടില്ല. എന്നിട്ടും രാജ്യതാൽപര്യം മുൻനിർത്തി എല്ലാ വിട്ടുവീഴ്ചക്കും ബി.എസ്.പി തയാറായി. എന്നാൽ, തെരഞ്ഞെടുപ്പിനുശേഷമുള്ള എസ്.പി നിലപാട് തങ്ങളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ, ഇങ്ങനെ മുന്നോട്ടുപോയാൽ ഭാവിയിൽ ബി.ജെ.പിയെ തോൽപിക്കാൻ സാധിക്കില്ലെന്നുതന്നെയാണ് ഉത്തരമെന്നും മായാവതി വ്യക്തമാക്കി. അതേസമയം, എസ്.പിയിൽനിന്നുണ്ടായ പ്രകോപനം എന്തായിരുന്നു എന്ന് വ്യക്തമാക്കാൻ അവർ തയാറായില്ല.
അഖിലേഷ് യാദവിന് ദലിതരുടെ പിന്തുണ കൂടി വരുന്നതാണ് മായാവതിയുടെ നിലപാടുമാറ്റത്തിന് കാരണമെന്ന് രമാശങ്കർ വിദ്യാർഥി ആരോപിച്ചു. സഖ്യം കൊണ്ട് എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ പ്രതിബദ്ധത എത്രത്തോളമുണ്ടെന്ന് വ്യക്തമായെന്നായിരുന്നു എസ്.പി-ബി.എസ്.പി സഖ്യം ഉലഞ്ഞതിനെപ്പറ്റി കോൺഗ്രസിെൻറ പ്രതികരണം.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ എസ്.പി-ബി.എസ്.പി-രാഷ്ട്രീയ ലോക്ദൾ പാർട്ടികൾ വിശാലസഖ്യമുണ്ടാക്കിയാണ് മത്സരിച്ചതെങ്കിലും രാഷ്ട്രീയമായി നിർണായക പ്രാധാന്യമുള്ള ഉത്തർപ്രദേശിൽ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ബി.എസ്.പി 10 സീറ്റിൽ ജയിച്ചപ്പോൾ എസ്.പിക്ക് അഞ്ചു സീറ്റാണ് കിട്ടിയത്. ആർ.എൽ.ഡി ഒറ്റ സീറ്റിലും വിജയിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
