Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിന്ധ്യയെ ബി.ജെ.പിയിൽ ദൈവം രക്ഷിക്കട്ടെ -ദിഗ്വിജയ സിങ്
text_fieldsbookmark_border
ന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യയെ ബി.ജെ.പിയിൽ ദൈവം രക്ഷിക്കട്ടെയെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ സിങ്. സിന്ധ് യക്ക് ആശംസയറിയിച്ചുകൊണ്ടാണ് ദിഗ്വിജയ സിങ്ങിന്റെ പ്രസ്താവന.
'ബി.ജെ.പിയിൽ ചേരാനുള്ള തീരുമാനം കൈക്കൊണ്ട ജ്യോതിരാദിത്യ സിന്ധ്യക്ക് ഹൃദയപൂർവം അഭിനന്ദനങ്ങൾ. അദ്ദേഹത്തെ ബി.ജെ.പിയിൽ ദൈവം രക്ഷിക്കട്ടെ' -ദിഗ്വിജയ സിങ്ങ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
18 വർഷത്തെ കോൺഗ്രസ് രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക് ചേക്കേറിയത്. മധ്യപ്രദേശ് കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ സിന്ധ്യ പാർട്ടിയിൽ നിന്ന് അകലുന്നതിന് കാരണമായി. ബുധനാഴ്ച ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ സാന്നിധ്യത്തിൽ സിന്ധ്യ ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.
Next Story
