Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ധാരാവി ജയിക്കു​​േമ്പാൾ ഈ മൗലാനമാർക്കുമുണ്ട്​ ധാരാളം കൈയടി...
cancel
camera_alt

Image Courtesy: mumbaimirror.indiatimes.com

Homechevron_rightNewschevron_rightIndiachevron_rightധാരാവി ജയിക്കു​​േമ്പാൾ...

ധാരാവി ജയിക്കു​​േമ്പാൾ ഈ മൗലാനമാർക്കുമുണ്ട്​ ധാരാളം കൈയടി...

text_fields
bookmark_border

മുംബൈ: ആറു മാസത്തോളം, വൈകുന്നേരത്തെ ബാങ്ക്​ വിളിക്കൊപ്പം ആ സ​ന്ദേശവും മുഖരിതമായി. നമസ്​കാരത്തിലേക്ക്​ ആളുകളെ ഉണർത്തുന്നതിനൊപ്പം, പള്ളികളിലെ ലൗഡ്​ സ്​പീക്കറിൽനിന്നുയർന്നത്​, രാജ്യത്തി​​െൻറ നന്മയെക്കരുതി വീട്ടിൽതന്നെയിരിക്കാനുള്ള ഉപദേശം. ലോക്​ഡൗൺ ലംഘിക്കുന്നവർക്കെതിരെ സാമൂഹിക ഭ്രഷ്​ടി​െൻറ മുന്നറിയിപ്പും കൂടിയായതോടെ സംഗതി ക്ലിക്കായി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി, രാജ്യത്തെ ഭീതിയിലാഴ്​ത്തി പടരാനൊരുങ്ങിയ കോവിഡ്​ മഹാമാരിയെ പിടിച്ചുകെട്ടാൻ വിജയകരമായി നടത്തിയ ചെറുത്തുനിൽപുകളിൽ ഈ മൗലവിമാരുടെ സേവനവും പ്രകീർത്തിക്കപ്പെടുകയാണ്​.

കോവിഡ്​ 19 ഹോട്​സ്​പോ​ട്ടെന്ന അതിഭീതിയിൽനിന്ന്​ രോഗത്തെ പിടിച്ചുകെട്ടാനാവുമെന്ന ആത്​മവിശ്വാസത്തിലേക്ക്​ ധാരാവി മാറിനടന്നതിനുപിന്നിൽ മാതൃകാപരമായ ഒ​ട്ടേറെ പ്രവർത്തനങ്ങളുടെ മികവുണ്ട്​. സാമുദായിക സംഘടനകൾ ഉൾപെടെ അതിൽ വഹിച്ച പങ്ക്​ വലുതായിരുന്നുവെന്ന്​ അധികൃതർ വിലയിരുത്തുന്നു. 'ട്രേസിങ്​, ട്രാക്കിങ്​, ടെസ്​റ്റിങ്​, ​ട്രീറ്റിങ്​' എന്നിങ്ങനെ വ്യക്​തമായ പദ്ധതി വഴിയാണ്​ ആശങ്കിച്ച വൻവ്യാപനം തടയാനായത്​. ധാരാവി ചേരിയിലെ നിരവധി പള്ളികളിലെ 180 മൗലവിമാരും മൗലാനമാരും ഉൾപെടുന്ന സംഘത്തി​െൻറ പ്രവർത്തനം ഈ ചെറുത്തുനിൽപിൽ ഏറെ നിർണായകമായിരുന്നുവെന്ന്​ 'മുംബൈ മിറർ' റി​േപ്പാർട്ട്​ ചെയ്യുന്നു. കോവിഡ്​ 19നെക്കുറിച്ച അബദ്ധ ധാരണകൾ തിരുത്താൻ ആഹ്വാനം ചെയ്​തതിനൊപ്പം ദുരിതകാലത്ത്​ പരസ്​പരം താങ്ങായി നിൽക്കാനും ശുശ്രൂഷിക്കാനും അവർ ആളുകളെ പ്രേരിപ്പിച്ചു.

കേവലം രണ്ടര കിലോമീറ്ററിൽ പരന്നുകിടക്കുന്ന ധാരാവിയിൽ ആറരലക്ഷം പേരാണ്​ തിങ്ങിത്താമസിക്കുന്നത്​. ആളുകളിൽ ബോധവത്​കരണം നടത്താനും നിർദേശങ്ങൾ പാലിക്കുന്നതിന്​ പ്രേരിപ്പിക്കാനും സാമുദായിക നേതാക്കൾക്ക്​ എളുപ്പം സാധിക്കുമെന്ന കണക്കുകൂട്ടലിനെ തുടർന്നാണ്​ അധികൃതർ അവരുടെ സഹായം തേടിയത്​. ധാരാവിയിലെ ജനസംഖ്യയിൽ 30 ശതമാനത്തോളം മുസ്​ലിംകളാണ്​. ഏപ്രിൽ ഒന്നിന്​ ലേബർ ക്യാംപിൽ ആദ്യ പൊസിറ്റിവ്​ കേസ്​ സ്​ഥിരീകരിച്ചതോടെ, മെഹ്​റാജ്​ ഹുസൈ​െൻറ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ മൗലവിമാരും മൗലാനമാരും യുവ വളണ്ടിയർമാരുമടക്കമുള്ളവരുടെ സഹായം തേടി. സമുദായാംഗങ്ങൾ സ്വയംസന്നദ്ധരായി ബോധവത്​കരണത്തിന്​ രംഗത്തെത്തി. എൻ.ജി.ഒ ആയ ഭാംല ഫൗണ്ടേഷൻ എല്ലാറ്റിനും പിന്തുണ നൽകി കൂടെനിന്നു.

'ഏറ്റവുമധികം ജനസംഖ്യയുള്ള കുംഭാർവാദ, കുത്തിവാദി എന്നിവിടങ്ങളിൽ കോവിഡ്​ പടരാതെ കാക്കുകയെന്നതായിരുന്നു ഞങ്ങളുടെ പ്രധാനലക്ഷ്യം. റമദാൻ, ഈദ്​, മുഹർറം തുടങ്ങിയ വേളകളിൽ ജനം പുറത്തിറങ്ങാതെ നോക്കുകയെന്നത്​ പ്രധാന വെല്ലുവിളിയായി. ജീവിതത്തിലെ നിർണായക തീരുമാനങ്ങൾക്ക്​ മൗലവിമാരെ ആശ്രയിക്കുന്നവരാണ്​ ധാരാവിയിൽ കൂടുതൽ പേരും. നിർണായകവേളയിൽ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ തയാറാവണമെന്നും വൈറസിനെ കീഴടക്കാനുള്ള പോരാട്ടത്തിൽ അശ്രദ്ധ പാടില്ലെന്നും മത ഉദ്​ബോധനത്തിനൊപ്പം മൗലാനമാർ ഊന്നിപ്പറഞ്ഞപ്പോൾ അവരത്​ സ്വീകരിച്ചു.' -ഭാംല ഫൗണ്ടേഷൻ സ്​ഥാപകനായ ആസിഫ്​ ഭാംല പറഞ്ഞു.

ചേരിയിലെ വീടുകളിൽ നേരിട്ട്​ ചെന്നാണ്​ അവർ ബോധവത്​കരണം നടത്തിയത്​. സാഹചര്യത്തിനനുസരിച്ച്​ അവർ തന്ത്രങ്ങൾ മാറ്റി. വീട്ടിലിരിക്കാൻ കൂട്ടാക്കാത്ത ചിലരെ രോഗബാധിതരായി മരിച്ച യുവാക്കളുടെ ഫോ​ട്ടോകൾ കാട്ടി, കാര്യങ്ങൾ പറഞ്ഞുകൊടുത്ത്​ വഴിക്കുവരുത്തി. നിർദേശങ്ങൾ പാലിക്കാത്തവരെ സാമൂഹികമായി ബഹിഷ്​കരിക്കുമെന്ന മുന്നറിയിപ്പും ഫലിച്ചു. 'ബാങ്കിന്​ ​ശേഷം അഞ്ചുമിനിറ്റ്​ ഞങ്ങൾ മൈക്കിലൂടെ സ​ന്ദേശങ്ങൾ നൽകി. കർഫ്യൂ പാലിക്കാനും കുട്ടികളെ പുറത്തുവിടരുതെന്നും ആവശ്യമുള്ള​പ്പോൾ മാത്രം വീട്ടിൽനിന്നിറങ്ങിയാൽ മതിയെന്നും പറഞ്ഞു.' -ധാരാവി ജമാ മസ്​ജിദിലെ മൗലാന ഫാറൂഖി ഷെയ്​ഖ്​ പറഞ്ഞു. ആഘോഷവേളകളിൽ ജനം പുറത്തിറങ്ങുന്നത്​ തടയാൻ വളണ്ടിയർമാർ പഴങ്ങളും ഭക്ഷ്യവസ്​തുക്കളും വീടുകളിൽ എത്തിച്ചുകൊടുത്തു.

ഇതൊക്കെ ഫലിച്ചു. മേയിൽ പ്രതിദിനം ശരാശരി 43 പൊസിറ്റിവ്​ കേസുകളുണ്ടായിരുന്ന ധാരാവിയിൽ പതിയെ രോഗികൾ കുറഞ്ഞുവന്നു. 3239 കേസുകളിൽ 176 രോഗികൾ മാത്രമേ നിലവിൽ ചികിത്സയിലുള്ളൂ. സെപ്​റ്റംബർ ആദ്യവാരം വരെ ഈ രീതിയിൽ മൗലാനമാരും മൗലവിമാരും ബോധവത്​കരണ രംഗത്തുണ്ടായിരുന്നു. ലോക്​ഡൗണിൽ ഇളവുകൾ ലഭിച്ചതോടെ ആളുകൾ ജോലിക്കു പോയിത്തുടങ്ങിയിട്ടുണ്ട്​. നിർദേശങ്ങൾ അവർ അനുസരിക്കുന്നുമുണ്ട്​. രോഗികൾ വർധിക്കുന്നപക്ഷം, മതനേതാക്ക​ളെ വീണ്ടും രംഗത്തിറക്കുമെന്ന് ​മെഹ്​റാജ്​ ഹുസൈൻ പറഞ്ഞു.

കോവിഡ്​ 19നെ ചെറുക്കുന്നതിൽ മൗലവിമാരും മൗലാനമാരും നിർണായക പങ്കു വഹിച്ചതായി ജി-നോർത്ത്​ വാർഡ്​ അസി. കമീഷണർ കിരൺ ധികാവ്​കർ പറഞ്ഞു. നേരത്തേ സ്വച്​ഛ്​ ഭാരത്​ അഭിയാൻ പ്രവർത്തനങ്ങളിലും അവർ ഇതേ രീതിയിൽ മാതൃകാപരമായ പ്രവർത്തനങ്ങളുമായി മു​ൻപന്തിയിലുണ്ടായിരുന്നുവെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharavi​Covid 19
Next Story