Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൗലാന അസ്​റാറുൽ ഹഖ്​...

മൗലാന അസ്​റാറുൽ ഹഖ്​ ഖാസ്​മി എം.പി അന്തരിച്ചു

text_fields
bookmark_border
മൗലാന അസ്​റാറുൽ ഹഖ്​ ഖാസ്​മി എം.പി അന്തരിച്ചു
cancel

കി​ഷ​ൻ​ഗ​ഞ്ച്(​ബി​ഹാ​ർ): കോ​ൺ​ഗ്ര​സ്​ ​ലോ​ക്​​സ​ഭാം​ഗ​വും ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​നു​മാ​യ മൗ​ലാ​ന അ​സ്​ ​റാ​റു​ൽ ഹ​ഖ്​ ഖാ​സ്​​മി (76) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘ​ാ​ത​ത്തെ തു​ട​ർ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ കി ​ഷ​ൻ​ഗ​ഞ്ച്​ ജി​ല്ല​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. ബി​ഹാ​ർ ജം​ഇ​യ്യ​ത്തെ ഉ​ല​മാ​യെ ഹി​ന്ദ്​ മു​ൻ പ്ര​സി​ഡ​ൻ​റും അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡ്​ അം​ഗ​വു​മാ​യി​രു​ന്നു. അ​ഖി​ലേ​ന്ത്യ മി​ല്ലി കൗ​ൺ​സി​ൽ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​​സ്​​ഥാ​ന​വും​ വ​ഹി​ച്ചു.

ബി​ഹാ​റി​ലെ കി​ഷ​ൻ​ഗ​ഞ്ച്​ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ്​ ഖാ​സ്​​മി 2009ൽ ​ആ​ദ്യ​മാ​യി ലോ​ക്​​സ​ഭ​യി​ലെ​ത്തി​യ​ത്. 2014ൽ ​വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കി​ഷ​ൻ​ഗ​ഞ്ചി​ൽ ഇ​ദ്ദേ​ഹം 163 പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ങ്ങ​ൾ സ്​​ഥാ​പി​ച്ചു. ഭാ​ര്യ​യും അ​ഞ്ചു മ​ക്ക​ളു​മു​ണ്ട്. നി​ര്യാ​ണ​ത്തി​ൽ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​ർ, കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ ഗാ​ന്ധി, കോ​ൺ​ഗ്ര​സ്​ ലോ​ക്​​സ​ഭ നേ​താ​വ്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ അ​നു​ശോ​ചി​ച്ചു.

Show Full Article
TAGS:Maulana Asrarul Haque Qasmi congress MP india news malayalam news 
News Summary - Maulana Asrarul Haque Qasmi MP Dead -India News
Next Story