ശാഹി ഈദ്ഗാഹ് മസ്ജിദ് കേസ്: വഖഫ് ൈട്രബ്യൂണലിന്റെ പരിധിക്ക് പുറത്തെന്ന് ഹിന്ദു വിഭാഗം
text_fieldsപ്രയാഗ് രാജ്: മഥുര ശാഹി ഈദ്ഗാഹ് മസ്ജിദ് സംബന്ധിച്ച കേസ് വഖഫ് ൈട്രബ്യൂണലിന്റെ അധികാരപരിധിക്ക് പുറത്തെന്ന് അലഹബാദ് ഹൈകോടതിയിൽ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ.
വഖഫ് ഭൂമിയിലെ തർക്കം വഖഫ് ൈട്രബ്യൂണലാണ് പരിഗണിക്കേണ്ടതെന്നും സിവിൽ കോടതിയല്ലെന്നും ശാഹി ഈദ്ഗാഹ് കമ്മിറ്റിയുടെ അഭിഭാഷക തസ്ലിമ അസീസ് അഹ്മദി ഏപ്രിൽ ഒന്നിന് ഹൈകോടതിയിൽ വാദമുയർത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഹിന്ദു വിഭാഗത്തിന്റെ വാദം.
സിവിൽ കോടതി തന്നെയാണ് വിഷയത്തിൽ തീർപ്പു കൽപിക്കേണ്ടതെന്ന് ഹിന്ദു വിഭാഗത്തിനുവേണ്ടി അജയ് കുമാർ സിങ് വാദിച്ചു. തുടർവാദം ഏപ്രിൽ 18ലേക്ക് മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

