Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഥുരയിൽ പാസഞ്ചർ...

മഥുരയിൽ പാസഞ്ചർ ട്രെയിനിൽ  തീപിടിത്തം

text_fields
bookmark_border
മഥുരയിൽ പാസഞ്ചർ ട്രെയിനിൽ  തീപിടിത്തം
cancel

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ പാസഞ്ചർ ട്രെയിനിൽ തീപിടിത്തം. മഥുര-കാസഞ്ച്​ പാസഞ്ചർ ട്രെയിനിലാണ്​ തീപിടിത്തമുണ്ടായത്​.വ്യാഴാഴ്​ച രാത്രി ഏഴരയോടെ ​മഥുര റെയിൽവേ ജങ്​ഷനിലെ ഒമ്പതാം നമ്പർ പ്ലാറ്റ്​ഫോമിലേക്ക്​ നീങ്ങുന്നതിനിടെ ട്രെയിനിലെ നാലാം നമ്പർ ബോഗിക്ക്​ തീപിടിക്കുകയായിരുന്നു. 

ഉടൻ തന്നെ യാത്രക്കാർ ആർ.പി.എഫിനെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ ആർ.പി.എഫ്​ ട്രെയിനിലെ മറ്റ്​ ബോഗികൾ മാറ്റി. ഇതുമുലം വൻ ദുരന്തമാണ്​ ഒഴിവായത്​. നാലാം നമ്പർ ബോഗിയിൽ യാത്രക്കാർ ഇല്ലാത്തതും തീവ്രത കുറച്ചു.​ ഷോർട്ട്​ സർക്യൂട്ടാണ്​ അപകടകാരണമെന്നാണ്​ പ്രാഥമിക നിഗമനം. സംഭവത്തെ സംബന്ധിച്ച്​ റെയിൽവേ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMadura firePassanger trainKasiranja passanger
News Summary - Mathura-Kasganj Passenger's Fire-India news
Next Story