എസ്.ഐ ടെസ്റ്റ് കഴിഞ്ഞ് തിരിച്ചുവരവെ സുഹൃത്തുക്കൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
text_fieldsമഥുര: ഇരുപത്തിയൊന്നു വയസുകാരിയെ സുഹൃത്തുക്കൾ കാറിൽ ബലാത്സംഗത്തിന് ഇരയാക്കി. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം നടന്നത്. പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ആഗ്രയിൽ നടന്ന സബ് ഇൻസ്പെക്ടമാരുടെ മത്സര പരീക്ഷയിൽ പങ്കെടുത്തുള്ള മടക്കയാത്രയിലാണ് പെൺകുട്ടിയെ സുഹൃത്തുക്കൾ പീഡനത്തിനിരയാക്കിയത്. കാറിൽ വെച്ച് പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ മഥുരയിലെ കോസി കലൻ എന്ന പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പ്രതികളിലൊരാളായ തജ്വീറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന ദിഗംമ്പർ എന്നയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്. 22ഉം 25ഉം പ്രായമായ രണ്ടു പ്രതികളും ഹരിയാനയിലെ മാൻപൂർ വില്ലേജ് സ്വദേശികളാണ്.
സമൂഹമാധ്യമം വഴിയാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയും പ്രതിയായ തജ്വീറും പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയുടെ വിശ്വാസ്യത തജ്വീർ നേടിയെടുക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ സഹോദരൻ സമർപ്പിച്ച പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയ ശേഷം മൊഴി രേഖപ്പെടുത്തി. ഐ.പി.സി സെക്ഷൻ 161 പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്.
കുറ്റകൃത്യത്തിന് വേണ്ടി പ്രതികൾ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

