Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിദ്ദീഖ്​ കാപ്പ​​ന്​...

സിദ്ദീഖ്​ കാപ്പ​​ന്​ ജാമ്യമില്ല

text_fields
bookmark_border
സിദ്ദീഖ്​ കാപ്പ​​ന്​ ജാമ്യമില്ല
cancel

ന്യൂഡൽഹി: ദലിത്​ പെൺകുട്ടിയുടെ ബലാൽസംഗക്കൊല നടന്ന ഹാഥ്​റാസിലേക്കുള്ള വഴിമധ്യേ അറസ്റ്റിലായി യു.എ.പി.എ ചുമത്തപ്പെട്ട കേരള പത്ര പ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ്​ കാപ്പ​െൻറ ജാമ്യാപേക്ഷ മഥുര കോടതി കോടതി തള്ളി. സിദ്ദീഖ്​ കാപ്പൻ സിമി​ പ്രവർത്തകനാണെന്നത്​ അടക്കം വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച്​ യു.പി സർക്കാർ അഭിഭാഷകൻ നടത്തിയ വാദത്തിനൊടുവിലാണ്​ മഥുര അഡീഷനൽ ഡിസ്​ട്രിക്​റ്റ്​ സെഷൻസ്​ കോടതി ജാമ്യാപേക്ഷ തള്ളിയത്.

സിദ്ദീഖ്​ കാപ്പനൊപ്പം അറസ്​റ്റിലായ കാമ്പസ്​ ഫ്രണ്ട്​ നേതാക്കളുടെ ജാമ്യാപേക്ഷയും നേരത്തെ ഇ​േത കോടതി തള്ളിയിരുന്നു. സിദ്ദീഖ്​ കാപ്പ​െൻറ ജാമ്യാപേക്ഷയിൽ തിങ്കളാ​ഴ്​ച തുടങ്ങിയ വാദം കേൾക്കൽ ചൊവ്വാഴ്​ചയും തുടർന്നു. കാപ്പ​െൻറ അഭിഭാഷകൻ അഡ്വ. വിൽസ്​ മാത്യൂസ് ചൊവ്വാഴ്​ച ഒരു മണിക്കൂർ വാദം തുടർന്ന ശേഷം പത്ത്​ മിനിറ്റോളം ​യു.പി സർക്കാർ അഭിഭാഷകൻ പ്രതിവാദം നടത്തി.

ഇതുവരേക്കും പോപുലർ ഫ്രണ്ട് ബന്ധം ആരോപിച്ചിരുന്ന പ്രോസിക്യൂഷൻ, കാപ്പൻ സിമി പ്രവർത്തകനാണെന്ന വാദമാണ്​ ചൊവ്വാഴ്​ച നടത്തിയത്​. എന്നാൽ അത്തരമൊരു വാദം വെറുതെ ഉന്നയിച്ചാൽ പോരെന്ന്​ വാദിച്ച വിൽസ്​ മാത്യുസ്​ ആരോപണത്തെ സാധൂകരിക്കാനുള്ള തെളിവ്​ ഒന്നുമില്ലെന്ന്​ ഖണ്ഡിച്ചു.

കാപ്പ​െൻറ മാതാവ്​ മരിച്ചുവെന്നും പത്രപ്രവർത്തകന്നെ നിലയിൽ അദ്ദേഹത്തി​െൻറ അവകാശം ഹനിക്കപ്പെട്ടിരിക്കുകയാണെന്ന​ും വിൽസ്​പ കോടതി മുമ്പാകെ അഭിഭാഷകൻ​ ബോധിപ്പിച്ചിരുന്നു. ഒരു വാർത്തക്കായി അത്​ സംഭവിച്ച സ്​ഥലത്ത്​ പോകേണ്ടതും അതി​െൻറ നിജസ്​ഥിതി പരിശോധിക്കേണ്ടതും ഇൗ അവകാശത്തി​െൻറ ഭാഗമാണെന്നും, പത്രപ്രവർത്തക​െൻറ പരിധിക്കപ്പുറം സിദ്ദീഖ്​ കാപ്പൻ ഒന്നും ചെയ്​തിട്ടില്ലെന്നും പ്രസ്​ കൗൺസിൽ ഒാഫ്​ ഇന്ത്യയുടെ മാർഗനിർദേശങ്ങ​െളാന്നും ലംഘിച്ചിട്ടില്ല എന്നും വിൽസ്​ വാദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sidheeq Kappan
News Summary - mathura-court-rejected-siddique-kappan-bail-plea
Next Story