Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷാഹി ഈദ്​ഗാഹ്​ പള്ളി...

ഷാഹി ഈദ്​ഗാഹ്​ പള്ളി നീക്കണമെന്ന ഹരജി കോടതി സ്വീകരിച്ചു

text_fields
bookmark_border
ഷാഹി ഈദ്​ഗാഹ്​ പള്ളി നീക്കണമെന്ന ഹരജി കോടതി സ്വീകരിച്ചു
cancel

ലഖ്​നോ: യു.പിയിലെ മഥുരയിൽ സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്​ഗാഹ്​ പള്ളി നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ നൽകിയ ഹരജി മഥുര കോടതി ഫയലിൽ സ്വീകരിച്ചു. നേരത്തെ സിവിൽ കോടതി തള്ളിയ ഹരജിയാണ്​ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്​. കൃഷ്​ണ ജന്മഭൂമിയിലാണ്​ മഥുരയിലെ ഷാഹി ഇൗദ്​ ഗാഹി​ പള്ളി സ്ഥിതി ചെയ്യുന്നതെന്നും ഇത്​ നീക്കണമെന്നാവശ്യപ്പെട്ടുമാണ്​​ ഹരജി നൽകിയിരിക്കുന്നത്​.

സിവിൽ കോടതി നടപടിക്കെതിരെ സമർപ്പിച്ച അപ്പീൽ ജില്ലാ കോടതി അംഗീകരിക്കുകയായിരുന്നു. ജില്ലാ കോടതി ജഡ്​ജി സാധന റാണി താക്കൂർ നവംബർ 18ന്​ ഹരജി പരിഗണിക്കും.17ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സാഹി ഇദ്​ഗാഹ്​ പള്ളി കൃഷ്​ണ​െൻറ ജന്മസ്ഥലത്താണ്​ നിൽക്കുന്നതെന്നാണ്​ ഹരജിക്കാരുടെ വാദം. പള്ളി നിൽക്കുന്നതുൾപ്പടെയുള്ള 13 ഏക്കർ സ്ഥലവും കാത്​റ കേശവ്​ദേവ്​ ക്ഷേത്രത്തി​െൻറ ഭാഗമാണെന്നും ഇവർ വാദിക്കുന്നു.

സുന്നി വഖഫ്​ ബോർഡിനേയും സാഹി മസ്​ജിദ്​ ഇദ്​ഗാഹ്​ ട്രസ്​റ്റിനേയും എതിർകക്ഷിയാക്കിയാണ്​ ഹരജി സമർപ്പിച്ചിട്ടുള്ളത്​. അതേസമയം പുറത്ത്​ നിന്നുള്ള ചിലരെത്തി മഥുരയിൽ പ്രശ്​നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പൂജാരിമാരുടെ സംഘടനയായ​ അഖില ഭാരതീയ തീർത്ഥ പുരോഹിത്​ മഹാസഭ പ്രസിഡൻറ്​ മഹേഷ്​ പതക്​ പറഞ്ഞു. പള്ളിയും ക്ഷേത്രവും തമ്മിൽ തർക്കങ്ങളൊന്നും നില നിൽക്കുന്നില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Krishna JanmabhoomiShahi Eidgah MosqueShri Krishna Virajman
Next Story