Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയിലിലടച്ചാൽ ​കൊറോണ...

ജയിലിലടച്ചാൽ ​കൊറോണ വരുമെന്ന്​; വാതുവെപ്പ്​ കേസിൽ സഞ്ജീവ് ചൗളക്ക്​ ജാമ്യം 

text_fields
bookmark_border
ജയിലിലടച്ചാൽ ​കൊറോണ വരുമെന്ന്​; വാതുവെപ്പ്​ കേസിൽ സഞ്ജീവ് ചൗളക്ക്​ ജാമ്യം 
cancel
camera_alt??????? ???

ന്യുഡൽഹി: മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഹാൻസി ക്രോണ്യെ ഉൾപ്പെട്ട, ക്രിക്കറ്റ്​ ചരിത്രത്തിലെ ഏറ്റവും വലിയ വാതുവെപ്പ്​ കേസുകളിലൊന്നിൽ പ്രതിയായ സഞ്ജീവ് ചൗളക്ക്​ കോടതി ജാമ്യം അനുവദിച്ചു. ജയിലിലടച്ചാൽ കൊറോണ വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്ന്​ കാണിച്ചാണ്​​ ചൗള ജാമ്യാപേക്ഷ നൽകിയത്​. 

ഫെബ്രുവരിയിൽ ലണ്ടനിൽനിന്ന് നാടുകടത്തപ്പെട്ട ചൗളക്ക്​ ഏപ്രിൽ 30ന് ന്യൂഡൽഹിയിലെ വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ചോദ്യം ചെയ്ത് ഡൽഹി പൊലീസ്​ ഉയർത്തിയ വാദങ്ങൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ വിധി പ്രഖ്യാപിച്ച ഹൈകോടതി ജസ്റ്റിസ് ആശാ മേനോൻ നിരസിച്ചു. 2 ലക്ഷം രൂപയുടെ വ്യക്തികത ബോണ്ടും തുല്യ തുകക്കുള്ള രണ്ട്​ ആൾജാമ്യവും ഹാജരാക്കിയാണ്​ ജാമ്യം അനുവദിച്ചത്​.

ചൗള ബ്രിട്ടീഷ് പൗരനാണെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ 20 വർഷമെടുത്തുവെന്നും ചൂണ്ടിക്കാട്ടിയാണ്​ ജാമ്യം റദ്ദാക്കാൻ ഡൽഹി പൊലീസ്​ ഹൈകോടതി​െയ സമീപിച്ചത്​. ജാമ്യം ​കൊടുത്താൽ വീണ്ടും മുങ്ങാൻ സാധ്യതയുണ്ടെന്നും പൊലീസ്​ പറഞ്ഞു. കോവിഡ്​ പശ്​ചാത്തലത്തിൽ വിചാരണ തടവുകാരെ മോചിപ്പിക്കുന്നത്​ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ചൗളക്ക്​ ബാധകമല്ലെന്നും ​െപാലീസിനെ പ്രതിനിധീകരിച്ച​ എ.എസ്.ജി സഞ്ജയ് ജെയിനും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെവാൾ സിംഗ് അഹൂജയും വാദിച്ചു. 

എന്നാൽ, ഏഴ് വർഷമായി വിചാരണ മുടങ്ങിയിരിക്കുകയാണെന്നും കുറ്റപത്രം തയ്യാറാക്കിയിട്ടില്ലെന്നും വിചാരണ പൂർത്തിയാക്കാൻ ഗണ്യമായ സമയമെടുക്കുമെന്നും ചൗളക്ക്​ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ പറഞ്ഞു. കൊറോണ പശ്​ചാത്തലത്തിൽ തടവുകാരെ വിട്ടയക്കാനുള്ള സുപ്രീംകോടതിയുടെയും ഹൈക്കോടതിയും ഉത്തരവുള്ളതിനാൽ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നിലനിൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി ഇത്​ മുഖവിലക്കെടുക്കുകയായിരുന്നു.

2000 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ദക്ഷിണാഫ്രിക്കൻ ടീമി​​െൻറ ഇന്ത്യൻ പര്യടനത്തിനിടെ ചൗള ഒത്തുകളിക്ക്​ നേതൃത്വം നൽകിയെന്നാണ്​ കേസ്​. അഞ്ച് മത്സരങ്ങളുമായി ബന്ധപ്പെട്ട വാതുവെപ്പിൽ ചൗളക്ക്​ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. 2002ൽ വിമാനാപകടത്തിൽ മരിച്ച ക്രോണ്യയും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. 1996ൽ ബിസിനസ് വിസയിൽ ബ്രിട്ടനിലേക്ക്​ താമസം മാറ്റിയ ഡൽഹി സ്വദേശിയാണ് ചൗള.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africadelhi high courtmatch-fixingHansie CronjeCricket NewsSanjeev Chawla
News Summary - Match-fixing scandal- bail granted to Sanjeev Chawla
Next Story