Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​മൃതി ഇറാനിയുടെ...

സ്​മൃതി ഇറാനിയുടെ എം.പി ഫണ്ട്​ വിനിയോഗത്തിൽ അഴിമതി- സുർജേവാല

text_fields
bookmark_border
randeep surjewala
cancel

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്​മൃതി ഇറാനി എം.പി ഫണ്ട്​ വിനിയോഗിച്ചതിൽ വൻ അഴിമതിയെന്ന്​ വെളിപ്പെടുത്തി കോൺഗ്ര സ്​ വക്താവ്​ രൺദീപ്​ സിങ്​ സുർജേവാല. ടെണ്ടർ പോലും വിളിക്കാത്ത പദ്ധതിയുടെ പേരിൽ മന്ത്രി സ്​മൃതി ഇറാനി 5.93 കോടി രൂപ തട്ടിയെടുത്തു. സി.എ.ജി റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്​. ഗുജറാത്ത്​ സ്​റ്റേറ്റ്​ റൂറൽ ഡെവലപ്​മ​െൻറ്​ കോർപറേഷ​​െൻറ കീഴിൽ എം.പി ഫണ്ട്​ ഉപയോഗിച്ച്​ നടത്തിയ വികസന പദ്ധതികളിലാണ്​ മന്ത്രി അഴിമതി കാണിച്ചതെന്നും സുർജേവാല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പൊതുധനം ദുരുപയോഗം ചെയ്​തതിന്​ അഴിമതി നിരോധന നിയമ പ്രകാരം ഇറാനിക്കെതിരെ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്യണം. അവർക്കെതിരെ അന്വേഷണത്തിന്​ ഉത്തരവിടാനും മന്ത്രിസ്ഥാനത്തു നിന്നും നീക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യം കാണിക്കണമെന്നും സുർജേവാല ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smriti iraniFraud BunglingMPLAD Funds
News Summary - Massive Fraud & Bungling in MPLAD Funds of Smt. Smriti Irani exposed- India news
Next Story