മുംബൈ: മുംബൈയിെല ഫോർട്ട് എരിയയിൽ പേട്ടൽ ചേംബറിൽ വൻ തീപിടത്തം. ശനിയാഴ്ച രാവിലെയാണ് കെട്ടിടത്തിലെ ഒരുഭാഗത്ത് തീപിടത്തമുണ്ടായത്. സംഭവത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല. തീയണക്കുന്നതിനിടെ രണ്ട് അഗ്നിശമനസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി വാർത്തകളുണ്ട്.
ഏകദേശം 18 അഗ്നിശമനസേന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. നാല് മണിയോടെയുണ്ടായ തീപിടത്തം ആറരയോടെ അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി.
തീപിടിത്തത്തിെൻറ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവമുണ്ടായ കെട്ടിടം നാല് വർഷമായി ഉപയോഗശൂന്യമാണ്. തീയണക്കാനുള്ള സംവിധാനങ്ങൾ കെട്ടിടത്തിൽ ഉണ്ടായിരുന്നോ എന്നതും അധികൃതർ പരിശോധിക്കുന്നുണ്ട്. ഇതേ മേഖലയിൽ 10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് തീപിടത്തമുണ്ടാവുന്നത്. സൗത്ത് മുംബൈയിലെ ആദായനികുതി ഒാഫീസിൽ കഴിഞ്ഞ വെള്ളിയാഴ്ച വൻ തീപിടിത്തമുണ്ടായിരുന്നു.