കൊൽക്കത്തയിൽ വൻ തീപിടിത്തം
text_fieldsകൊൽക്കത്ത: സെൻട്രൽ കൊൽക്കത്തയിലെ ബാഗ്രി മാർക്കറ്റ് ഏരിയയിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 2.45 ഒാടെയാണ് മാർക്കറ്റിലെ കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായത്. 30 ഒാളം അഗ്നിശമന സേനാ യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി തീയണക്കാൻ ശ്രമം നടത്തുന്നു.
അർധരാത്രി ആളൊഴിഞ്ഞസമയത്താണ് തീപിടിത്തമുണ്ടായത് എന്നതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിശമന സേന അഞ്ചുമണിക്കൂർ പ്രവർത്തിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. തീപിടിത്തത്തിെൻറ ഉറവിടം കണ്ടെത്താനും ഇതുവരെയും സാധിച്ചിട്ടില്ല.
അഞ്ചുനില െകട്ടിടത്തിെൻറ താഴെ നിലയിൽ നിന്നാണ് തീപടർന്നതെന്ന് കരുതുന്നു. പെെട്ടന്ന് തീപിടിക്കുന്ന വസ്തുക്കളുടെ വൻ ശേഖരം മേഖലയിലെ കെട്ടിടങ്ങളിൽ ഉള്ളതിനാൽ തീ പെെട്ടന്ന് പടർന്നു പിടിക്കുകയായിരുന്നു. മെഡിക്കൽ ഷോപ്പുകൾ, ജ്വല്ലറികൾ, ഫാൻസി കടകൾ എന്നിവയാണ് കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
