ലഖ്‌നൗ ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടിത്തം; 200ലധികം രോഗികളെ ഒഴിപ്പിച്ചു
text_fieldsലഖ്‌നൗ : ഉത്തർപ്രദേശിലെ ലഖ്‌നൗ വിലുള്ള ലോക് ബന്ധു രാജ് നാരായണൻ ആശുപത്രിയിൽ വൻ തീപിടിത്തം. ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ആശുപത്രിയിൽ നിന്ന് ഒഴിപ്പിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആശുപത്രിയുടെ രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്.
രണ്ടാം നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് രോഗികളെയും ജീവനക്കാരെയും ഉടൻ ഒഴിപ്പിച്ചത് കൊണ്ട് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സാധിച്ചുവെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെത്തുടർന്ന് നിരവധി അഗ്നിശമന സേന യൂനിറ്റുകളും അടിയന്തര രക്ഷാപ്രവർത്തന വിഭാഗങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്തുകയും ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.